CinemaGeneralIndian CinemaLatest News

സായ് പല്ലവിയുടെ വാക്കുകൾ വിവാദപരം, അറിയാത്ത വിഷയങ്ങളിൽ നിന്ന് മാറി നിൽക്കണം: വിജയശാന്തി

തെന്നിന്ത്യന്‍ താരം സായ് പല്ലവി കഴിഞ്ഞ ദിവസം കാശ്മീരി പണ്ഡിറ്റുകളുടെ കൊലപാതകവും പശുവിന്റെ പേരില്‍ മുസ്ലീങ്ങളെ കൊല്ലുന്നതും തമ്മില്‍ വ്യത്യാസമില്ലെന്ന പരാമര്‍ശം നടത്തിയിരുന്നു. വിരാട പർവ്വം എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെയായിരുന്നു നടി ഇക്കാര്യം പറ‍ഞ്ഞത്. ഇപ്പോളിതാ, സായ് പല്ലവിയുടെ പരാമർശത്തിൽ വിമർശനവുമായി രം​ഗത്തെത്തിയിരിക്കുകയാണ് മുതിർന്ന നടി വിജയശാന്തി. കാശ്മീരി പണ്ഡിറ്റുകളുടെ കൊലപാതകവും ഗോവധം നടത്തുന്നവരെ കൊല്ലുന്നതും തമ്മിൽ വ്യത്യാസമുണ്ടെന്നാണ് വിജയശാന്തി അഭിപ്രായപ്പെടുന്നത്. ട്വിറ്ററിലൂടെയായിരുന്നു നടിയുടെ പ്രതികരണം.

‘സായ് പല്ലവിയുടെ വാക്കുകൾ വിവാദപരമാണ്. കാശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയും വിശുദ്ധ പശുക്കളെ കൊല്ലുന്നവരെ ശിക്ഷിക്കുന്നതും തമ്മിൽ താരതമ്യപ്പെടുത്താൻ സാധിക്കില്ല. ഒരു അമ്മ കുഞ്ഞിനെ ശിക്ഷിക്കുന്നതും കള്ളൻ തന്റെ തെറ്റുകൾക്ക് ശിക്ഷിക്കപ്പെടുന്നതും ഒരേ പോലെയാണോ. അറിയാത്ത വിഷയങ്ങളിൽ നിന്ന് മാറി നിൽക്കണം. വിരാട പർവ്വം എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകർ സായ് പല്ലവിയുടെ വാക്കുകളെ സിനിമയുടെ പ്രൊമോഷനായി ഉപയോഗിക്കുകയാണ്’, വിജയശാന്തി ട്വിറ്ററിൽ കുറിച്ചു.

Also Read: സായ് പല്ലവിയുടെ വാക്കുകൾ വിവാദപരം, അറിയാത്ത വിഷയങ്ങളിൽ നിന്ന് മാറി നിൽക്കണം: വിജയശാന്തി

സായ് പല്ലവിയുടെ പരാമര്‍ശത്തിന് പിന്നാലെ നടിക്കെതിരെ സംഘപരിവാര്‍ സൈബര്‍ ആക്രമണം നടക്കുകയാണ്. താരത്തിന്റെ സിനിമകള്‍ ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് ‘ബോയിക്കോട്ട് സായി പല്ലവി’ എന്ന ഹാഷ് ടാഗോടെ ട്വിറ്ററിലൂടെയും നടിക്കെതിരെ ആക്രമണം നടക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button