CinemaGeneralIndian CinemaKollywoodLatest News

ഭാഷയ്ക്കപ്പുറം സിനിമയെ സ്നേഹിക്കുന്ന മലയാളികൾക്ക് നന്ദി: വിജയ് സേതുപതി

തെന്നിന്ത്യൻ സിനിമാ ആസ്വാദകരുടെ പ്രിയപ്പെട്ട നടനാണ് വിജയ് സേതുപതി. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളിലൂടെ ആരാധക മനസ്സ് കീഴടക്കാൻ താരത്തിന് കഴിഞ്ഞു. കമൽ ഹാസനെ കേന്ദ്ര കഥാപാത്രമാക്കി ലോകേഷ് കനകരാജ് ഒരുക്കിയ വിക്രം എന്ന ചിത്രമാണ് വിജയ് സേതുപതിയുടേതായി അവസാനം തിയേറ്ററിലെത്തിയ സിനിമ. മികച്ച പ്രതികരണമാണ് താരത്തിന്റെ പ്രകടനത്തിന് ലഭിക്കുന്നത്. റെക്കോർഡുകൾ സൃഷ്ടിച്ചു കൊണ്ട് വിക്രം തിയേറ്ററുകളിൽ പ്രദർശനം തുടരുമ്പോൾ സിനിമ സ്വീകരിച്ച മലയാളികൾക്ക് നന്ദി അറിയിക്കുകയാണ് വിജയ് സേതുപതി. കൊച്ചിയിൽ തന്റെ പുതിയ ചിത്രമായ മാമനിതന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയിലായിരുന്നു താരം മലയാളികൾക്ക് നന്ദി അറിയിച്ചത്.

‘എന്റെ സ്വന്തം നാട്ടിൽ വരുന്നത് പോലെയാണ് കേരളത്തിൽ വരുമ്പോൾ കിട്ടുന്ന സ്‌നേഹം. വിക്രം സിനിമയെ സ്വീകരിച്ചതിന് നന്ദി, കേരളത്തിലുള്ളവർ ഭാഷ വ്യത്യാസമില്ലാതെ നല്ല ചിത്രങ്ങൾ സ്വീകരിക്കുന്നവരാണ്. വിക്രം ഏറ്റെടുത്ത പോലെ തന്നെ മാമനിതനും സ്വീകരിക്കുമെന്ന് കരുതുന്നു’, എന്നായിരുന്നു വിജയ് സേതുപതി പറഞ്ഞത്.

Also Read: എൻ എഫ് വർഗീസിന്റെ ഓർമ്മയിൽ ‘പ്യാലി’: റിലീസ് തിയതി പ്രഖ്യാപിച്ചു

സീനു രാമസ്വാമി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മാമനിതൻ ജൂൺ 24 നാണ് തിയേറ്ററുകളിൽ എത്തുന്നത്. കെപിഎസി ലളിതയും ഗുരു സോമസുന്ദരവും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഗായത്രിയാണ് ചിത്രത്തിൽ വിജയ് സേതുപതിയുടെ നായിക.

shortlink

Related Articles

Post Your Comments


Back to top button