CinemaGeneralIndian CinemaLatest News

‘ആദ്യം മനുഷ്യത്വം, ഞങ്ങൾ നിങ്ങൾക്കൊപ്പം ഉണ്ട്’: സായ് പല്ലവിയ്ക്ക് പിന്തുണയുമായി പ്രകാശ് രാജ്

അടുത്തിടെയാണ് കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയും പശുവിന്റെ പേര് പറഞ്ഞ് നടത്തുന്ന ആൾകൂട്ട കൊലപാതകവും തമ്മിൽ വ്യത്യാസമില്ലെന്ന് നടി സായ് പല്ലവി ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഇതിന് പിന്നാലെ താരത്തിന്റെ പ്രസ്താവന വിവാദമാകുകയും നടിക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. വലിയ രീതിയിലുള്ള സൈബർ ആക്രമണവും സായ് പല്ലവിക്കെതിരെ നടക്കുന്നുണ്ട്.

ഇപ്പോളിതാ, വിഷയത്തിൽ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് നടൻ പ്രകാശ് രാജ്. സംഭവത്തിൽ താരത്തിന് പിന്തുണ അറിയിച്ചാണ് പ്രകാശ് രാജ് എത്തിയത്. ‘ആദ്യം മനുഷ്യത്വം… ഞങ്ങൾ നിങ്ങൾക്കൊപ്പം ഉണ്ട്’, എന്നാണ് പ്രകാശ് രാജ് ട്വീറ്റ് ചെയ്തത്. സായ് പല്ലവിയുടെ വിശദീകരണ വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്.

Also Read: നടൻ ധീരജ് ഡെന്നി വിവാഹിതനായി: കുടുംബസമേതം പങ്കെടുത്ത് ടൊവിനോ

വിരാട പർവ്വം എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിലായിരുന്നു താരം വിവാദ പരാമർശം നടത്തിയത്. ‘ഞാൻ വളർന്നത് ഏതെങ്കിലും ഒരു പ്രസ്ഥാനത്തോട് രാഷ്ട്രീയമായി ചാഞ്ഞു നിൽക്കുന്ന കുടുംബത്തിലല്ല. ഇടത് വലത് എന്ന് കേട്ടിട്ടുണ്ട്. ഏതാണ് ശരിയെന്ന് അറിയില്ല. കശ്മീർ ഫയൽസ് എന്ന ചിത്രത്തിൽ കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്തത് കാണിച്ചിട്ടുണ്ട്. നിങ്ങൾ അതിനെ മത സംഘർഷമായി കാണുന്നുവെങ്കിൽ, കൊവിഡ് സമയത്ത് പശുവിനെ ഒരു വണ്ടിയിൽ കൊണ്ടുപോയതിന് ഒരു മുസ്ലിമിനെ ജയ് ശ്രീറാം വിളിച്ചുകൊണ്ട് ചിലർ കൊലപ്പെടുത്തിയത് കൂടി നോക്കണം. ഈ രണ്ട് സംഭവങ്ങൾക്കും തമ്മിൽ യാതൊരു വ്യത്യാസവുമില്ല. മതത്തിന്റെ പേരിൽ ആരെയും വേദനിപ്പിക്കരുത്’, എന്നായിരുന്നു സായ് പല്ലവി പറഞ്ഞത്.

shortlink

Related Articles

Post Your Comments


Back to top button