CinemaGeneralIndian CinemaLatest NewsMollywood

മിന്നൽ മുരളി അത്ഭുതപ്പെടുത്തി, മനോഹരം: ബേസിലിനൊപ്പം സിനിമ ചെയ്യണമെന്ന് ആർ മാധവൻ

നടനായും സംവിധായകനായും മലയാളി മനസ്സിൽ ഇടം നേടിയ താരമാണ് ബേസിൽ ജോസഫ്. 2015ൽ പുറത്തിറങ്ങിയ കുഞ്ഞിരാമായണമാണ് ബേസിൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രം. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. വിനീത് ശ്രീനിവാസനായിരുന്നു സിനിമയിൽ കേന്ദ്ര കഥാപാത്രമായി എത്തിയത്. 2017 മേയിൽ പുറത്തിറങ്ങിയ ഗോദയും ബേസിൽ എന്ന സംവിധായകൻ മികച്ചതാക്കി. പിന്നീട്, ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായെത്തിയ മിന്നൽ മുരളിയിലൂടെ മലയാളികൾക്ക് ഒരു സൂപ്പർ ഹീറോയെ ബേസിൽ സമ്മാനിച്ചു. ഇന്റർനാഷണൽ ലെവലിൽ വരെ ചിത്രം ശ്രദ്ധനേടിയിരുന്നു.

ഇപ്പോളിതാ, ബേസിലിനെ കുറിച്ചും മിന്നൽ മുരളി എന്ന ചിത്രത്തെ കുറിച്ചും നടൻ ആർ മാധവൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. മിന്നൽ മുരളി തന്നെ അത്ഭുതപ്പെടുത്തിയെന്നും ബേസിലിനൊപ്പം സിനിമ ചെയ്യാൻ ആഗ്രഹം ഉണ്ടെന്നുമാണ് അദ്ദേഹം പറയുന്നത്. മാധവൻ സംവിധാനം ചെയ്യുന്ന റോക്കട്രി: ദി നമ്പി ഇഫക്ട്ന്റെ പ്രൊമോഷൻ ഭാഗമായി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം പറഞ്ഞത്.

Also Read: ‘ബറോസ്‘ കഴിഞ്ഞ് മോഹൻലാൽ വേറെ ഒരു പടം സംവിധാനം ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല: സന്തോഷ് ശിവൻ

ആർ മാധവന്റെ വാക്കുകൾ:

മിന്നൽ മുരളി എന്നെ അത്ഭുതപ്പെടുത്തി. മനോഹരമായാണ് ചിത്രം എടുത്തിരിക്കുന്നത്.
അവഞ്ചേഴ്‌സ് പോലുള്ള സൂപ്പർ ഹീറോ ചിത്രങ്ങളെ പോലെ നിർമ്മിച്ചിരിക്കുന്ന ചിത്രമാണിത്. സംവിധായകൻ മനോഹരമായി ചെയ്തിരിക്കുന്നു. കഴിയുമെങ്കിൽ ആ സംവിധായകനൊപ്പം സിനിമ ചെയ്താൽ കൊള്ളാമെന്നുണ്ട്.

അതേസമയം, മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് റോക്കട്രി: ദി നമ്പി ഇഫക്ട്. ഐഎസ്ആർഒയിലെ മുൻ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്റെ ജീവിത കഥയാണ് സിനിമ പറയുന്നത്. ചിത്രത്തിൽ നമ്പി നാരായണനായി അഭിനയിക്കുന്നതും മാധവൻ തന്നെയാണ്. ജൂലൈ ഒന്നിന് ചിത്രം തിയേറ്ററുകളിലെത്തും.

shortlink

Related Articles

Post Your Comments


Back to top button