സുരേഷ് ഗോപി-ജയരാജ് കൂട്ടുക്കെട്ടിൽ ‘ഹൈവേ’യുടെ രണ്ടാം ഭാഗം ഒരുങ്ങുന്നു

സുരേഷ് ഗോപിയെ നായകനാക്കി 1995ല്‍ ജയരാജ് സംവിധാനം ചെയ്ത ‘ഹൈവേ’യുടെ രണ്ടാം ഭാഗം ഒരുങ്ങുന്നു. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് സുരേഷ് ഗോപിയാണ് ഇക്കാര്യം പുറത്തുവിട്ടത്. ആക്ഷന്‍ ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെട്ട ചിത്രമായിരുന്നു ഹൈവേയെങ്കില്‍ മിസ്റ്ററി ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെട്ട ചിത്രമായിരിക്കും ഹൈവേ 2 എന്നാണ് റിപ്പോർട്ട്.

ഹൈവേ 2 എന്നാണ് രണ്ടാം ഭാഗത്തിന് പേരിട്ടിരിക്കുന്നത്. സുരേഷ് ഗോപിയുടെ കരിയറിലെ 254-ാം ചിത്രവുമാണിത്. ലീമ ജോസഫാണ് നിര്‍മ്മാണം. ചിത്രീകരണം ഉടന്‍ ആരംഭിക്കും. ആവേശകരമായ പ്രതികരണമാണ് ചലച്ചിത്ര പ്രേമികളില്‍ നിന്നും ഈ പ്രഖ്യാപനത്തിന് ലഭിക്കുന്നത്.

Read Also:- സണ്ണി വെയ്‌നും ധ്യാന്‍ ശ്രീനിവാസനും ഒന്നിക്കുന്ന ത്രയം ഓ​ഗസ്റ്റില്‍

ജയരാജിന്‍റെ കഥയ്ക്ക് സാബ് ജോണ്‍ തിരക്കഥയൊരുക്കിയാണ് 1995ൽ ഹൈവേ പ്രദർശനത്തിനെത്തിയത്. ഹേയ്ഡേ ഫിലിംസിന്‍റെ ബാനറില്‍ പ്രേം പ്രകാശ് ആയിരുന്നു നിര്‍മ്മാണം. ഭാനുപ്രിയയായിരുന്നു നായിക. ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, ബിജു മേനോന്‍, ജോസ് പ്രകാശ്, അഗസ്റ്റിന്‍, കുഞ്ചന്‍, സുകുമാരി, സ്ഫടികം ജോര്‍ജ്, വിനീത് തുടങ്ങിയവര്‍ കഥാപാത്രങ്ങളായ ചിത്രത്തില്‍ സില്‍ക്ക് സ്മിത ഒരു ഗാനരംഗത്തിലും പ്രത്യക്ഷപ്പെട്ടിരുന്നു.

Share
Leave a Comment