CinemaGeneralIndian CinemaLatest NewsMollywood

കീർത്തി സുരേഷ് – മഹേഷ് ബാബു കൂട്ടുകെട്ട് ഏറ്റെടുത്ത് പ്രേക്ഷകർ: സർക്കാരു വാരി പാട്ട ഹിറ്റ് ചാർട്ടിൽ

കീർത്തി സുരേഷ്, മഹേഷ് ബാബു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പരശുറാം ഒരുക്കിയ ചിത്രമാണ് സർക്കാരു വാരി പാട്ട. മെയ് 12നാണ് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. റിലീസ് ചെയ്ത് 50-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ ആഗോളതലത്തിൽ മറ്റൊരു ഹിറ്റ് കൂടി സമ്പാദിക്കുകയാണ് ചിത്രം. 230 കോടി വരുമാനത്തിലേക്കാണ് ചിത്രം അടുക്കുന്നത്.

ആക്ഷൻ എന്റർടെയ്‌നറായാണ് ചിത്രം എത്തിയത്. മൈത്രി മൂവി മേക്കേഴ്സ്, 14 റീൽസ് പ്ലസ് എന്റർടെയ്‌ൻമെന്റ്, ജിഎംബി എന്റർടെയ്‌ൻമെന്റ് എന്നിവർ ചേർന്നാണ് നിർമ്മാണം. ചിത്രത്തിന്റെ ഒടിടി റിലീസും അടുത്തിടെ നടന്നിരുന്നു. ആമസോൺ പ്രൈം വീഡിയോയിൽ റിലീസായ ചിത്രം ഇതിനോടകം തന്നെ നിരവധി പേരാണ് കണ്ടത്.

പുതുമുഖ നടിയായ സൗമ്യ മേനോനും ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നുണ്ട്. ചിത്രത്തിലെ രണ്ട് നായികമാരും മലയാളികൾ ആണെന്ന പ്രത്യേകത കൂടിയുണ്ട്. വെണ്ണലാ കിഷോർ, സമുദ്രക്കനി, സുബ്ബരാജു തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഗീതാ ഗോവിന്ദം എന്ന ചിത്രത്തിന് ശേഷം പരശുറാം സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

Also Read: നായകനായി ധ്യാൻ ശ്രീനിവാസൻ: ചീനാ ട്രോഫി ആരംഭിച്ചു

എസ് താമനാണ് ചിത്രത്തിലെ ​ഗാനങ്ങൾക്ക് വേണ്ടി സം​ഗീതം ഒരുക്കിയത്. ഏഴ് വർഷത്തിന് ശേഷം താമനും മഹേഷ് ബാബുവും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ആർ മാധിയാണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button