ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിതകഥ പറയുന്ന റോക്കട്രി: ദി നമ്പി എഫക്ട് എന്ന ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ജൂലൈ 26 മുതലാണ് ചിത്രം ഓൺലൈനിൽ സ്‍ട്രീം ചെയ്യുക. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം എത്തുക. ആമസോൺ പ്രൈം വീഡിയോയിലാണ് ചിത്രം സ്‍ട്രീം ചെയ്യുക.
Also Read: ‘നല്ല കഥാപാത്രങ്ങൾ പരിഗണിക്കും, അഹങ്കാരമല്ല ആഗ്രഹമാണ് ‘: അടൂർ, ഹരിഹരൻ, ജോഷി എന്നിവരോട് ഹരീഷ് പേരടി
നടൻ ആർ മാധവന്റെ ആദ്യ സംവിധാന സംരഭമായിരുന്നു റോക്കട്രി: ദ നമ്പി എഫക്ട്. ആർ മാധവൻ തന്നെയായിരുന്നു ചിത്രത്തിൽ നമ്പി നാരായണനായി അഭിനയിച്ചത്. സിമ്രാൻ, രഞ്ജിത് കപൂർ എന്നിവരും പ്രധാന വേഷത്തിലുണ്ടായിരുന്നു. ചിത്രത്തിന്റെ തമിഴ്, മലയാളം പതിപ്പുകളിൽ സൂര്യയും ഹിന്ദി പതിപ്പിൽ ഷാരൂഖ് ഖാനും അതിഥി വേഷത്തിലെത്തിയിരുന്നു. നമ്പി നാരായണന്റെ ജീവിതത്തിലെ 27 വയസ് മുതൽ 70 വയസ് വരെയുള്ള കാലഘട്ടമാണ് സിനിമയിൽ കടന്നുവരുന്നത്.
ട്രൈ കളർ ഫിലിംസ്, വർഗീസ് മൂലൻ പിക്ചേഴ്സ് എന്നീ ബാനറുകളിൽ മാധവനും ഡോ. വർഗീസ് മൂലനും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ജൂലൈ ഒന്നിന് ആണ് ചിത്രം തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്.
Post Your Comments