BollywoodCinemaGeneralIndian CinemaLatest NewsMovie GossipsNEWSWOODs

‘ഞാന്‍ കിടക്കുമ്പോള്‍ തെന്നിന്ത്യൻ സൂപ്പര്‍ താരം അപമര്യാദയായി പെരുമാറി: ദുരനുഭവം വെളിപ്പെടുത്തി രാധിക ആപ്‌തെ

മുംബൈ: ബോളിവുഡിനൊപ്പം തെന്നിന്ത്യയിലും വലിയ ആരാധകരുള്ള നടിയാണ് രാധിക ആപ്തെ. ഹിന്ദിയ്ക്ക് പുറമെ, മലയാളത്തിലും, തമിഴിലുമെല്ലാം അഭിനയിച്ച താരം അഭിനേത്രി എന്ന നിലയിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളത്. ടൊവിനോ ചിത്രമായ ഫോറന്‍സിക്കിന്റെ ഹിന്ദി പതിപ്പില്‍ അഭിനയിക്കുകയാണ് രാധിക ഇപ്പോള്‍. അഭിനയത്തിലെന്നപോലെ തന്നെ, തന്റെ നിലപാടുകളിലൂടേയും രാധിക കയ്യടി നേടാറുണ്ട്. തനിക്ക് നേരിട്ട പല അനീതികള്‍ക്കുമെതിരെ രാധിക പലപ്പോഴായി തുറന്നടിച്ചിട്ടുണ്ട്.

അത്തരത്തില്‍ ഒന്നായിരുന്നു തെലുങ്ക് സൂപ്പര്‍ താരത്തില്‍ നിന്ന് നേരിടേണ്ടി വന്നതെന്ന് രാധിക പറയുന്നു. നേഹ ധൂപിയ അവതാരകയായി എത്തുന്ന ‘ബി.എഫ്.എഫ് വിത്ത് വോഗ്’ എന്ന ഷോയില്‍ വച്ചായിരുന്നു താരത്തിന്റെ തുറന്ന് പറച്ചില്‍. കരിയറിന്റെ ആരംഭകാലത്ത്, തെന്നിന്ത്യന്‍ സിനിമകളിൽ അഭിനയിച്ചതിനെക്കുറിച്ചാണ് രാധിക മനസ് തുറന്നത്. ‘അവര്‍ നല്ല പണം തരും. അത് അര്‍ഹിക്കുകയും ചെയ്യുന്നുണ്ട്. പക്ഷെ വളരെ കഠിനമായിരുന്നു അക്കാലം’ എന്നാണ് രാധിക പറയുന്നത്.

‘എനിക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല, വേണ്ടിവന്നാൽ ജീവൻ നൽകും’: പോസ്റ്റർ വിവാദത്തിൽ പ്രതികരിച്ച് ലീന മണിമേഖല

ഒരു സിനിമയുടെ സെറ്റില്‍ വെച്ച് തെലുങ്കിലെ സൂപ്പര്‍ താരം തന്നോട് അപമര്യാദയായി പെരുമാറിയെന്ന് രാധിക പറയുന്നു.

‘ഒരു തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിന്റെ ആദ്യത്തെ ദിവസമായിരുന്നു. സുഖമില്ലാതെ ഞാന്‍ കിടക്കുന്ന രംഗമാണ്. ഒരുപാട് പേരുണ്ടായിരുന്നു ചുറ്റും. എല്ലാം തയ്യാറാണ്. നടന്‍ കടന്നു വന്നു. ഞങ്ങള്‍ അപ്പോള്‍ റിഹേഴ്‌സല്‍ ചെയ്യുകയായിരുന്നു. എനിക്ക് അയാളെ അറിയുക പോലുമില്ലായിരുന്നു. അയാള്‍ എന്റെ കാലില്‍ ഇക്കിളിയിടാന്‍ തുടങ്ങി. അയാള്‍ വലിയ താരമാണ്. അയാള്‍ ഭയങ്കര പവര്‍ഫുള്‍ ആണെന്നായിരുന്നു പറഞ്ഞത്’, രാധിക പറഞ്ഞു.

സിഗരറ്റ് വലിക്കുന്ന കാളി, ഹിന്ദു ദേവതയെ അപമാനിച്ച സംവിധായക ലീന മണിമേഖലയെ അറസ്റ്റ് ചെയ്യണം: പ്രതിഷേധം ശക്തം

‘പക്ഷെ ഞാന്‍ ചാടിയെഴുന്നേറ്റു. അയാളോട് ചൂടായി. എല്ലാവരും കാണുന്നുണ്ടായിരുന്നു. ക്രൂ മുഴുവനുമുണ്ടായിരുന്നു. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും. മേലാല്‍ എന്നോട് ഇങ്ങനെ ചെയ്യരുതെന്ന് ഞാന്‍ അയാളോട് പറഞ്ഞു. എനിക്ക് വല്ലാതെ ദേഷ്യം വന്നു. ഒരിക്കലും ഇങ്ങനെ ചെയ്യരുതെന്ന് ഞാന്‍ പറഞ്ഞു. അയാള്‍ ഞെട്ടിപ്പോയി. എന്നില്‍ നിന്നുമത് പ്രതീക്ഷിച്ചിരുന്നില്ല. പിന്നെ ഒരിക്കലും എന്നെ തൊട്ടിട്ടില്ല’, രാധിക വ്യക്തമാക്കി.

അതേസമയം, തെന്നിന്ത്യയെ മുഴുവന്‍ സ്ത്രീ വിരുദ്ധരായി ചിത്രീകരിക്കാന്‍ താന്‍ തയ്യാറല്ലെന്നും രണ്ട് തെലുങ്ക് സിനിമകളില്‍ നിന്ന് മാത്രമാണ് തനിക്ക് ദുരനുഭവമുണ്ടായതെന്നും രാധിക ആപ്‌തെ പറഞ്ഞു. സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് നായകനായ കബാലിയില്‍ അഭിനയിച്ചിരുന്നുവെന്നും കൂടെ അഭിനയിച്ചതില്‍ ഏറ്റവും നല്ല മനുഷ്യനും മാന്യനും രജനീകാന്താണെന്നും രാധിക വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button