CinemaGeneralIndian CinemaLatest NewsMollywood

പൃഥ്വിരാജിന്റെ കടുവയിലെ പ്രൊമോ സോങ് എത്തി

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കടുവ. ‘കടുവക്കുന്നേൽ കുറുവച്ചൻ’ എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസും ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേർന്നാണ് നിർമ്മാണം. ആദം ജോണിന്റെ സംവിധായകനും ലണ്ടൻ ബ്രിഡ്‍ജ്, മാസ്റ്റേഴ്‍സ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് കടുവയുടെയും രചന നിർവ്വഹിച്ചിരിക്കുന്നത്.

ഇപ്പോളിതാ, ചിത്രത്തിന്റെ പ്രൊമൊ സോങ് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ‘പാലാ പള്ളി’ എന്ന് തുടങ്ങുന്ന പ്രൊമോ ഗാനം തിയേറ്ററിന്റെ പശ്ചാത്തലത്തിൽ ആലപിക്കുന്നതായാണ് ചിത്രീകരിച്ചിട്ടുള്ളത്. അതുൽ നറുകരയാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് സന്തോഷ് വർമ്മയും ശ്രീഹരി തറയിലും ചേർന്നാണ്. ജേക്സ് ബിജോയ് ആണ് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ടീം സോൾ ഓഫ് ഫോക്കിൻ്റേതാണ് ഗാനം.

Also Read: വന്തിയ തേവനായി കാർത്തി: പൊന്നിയിൻ സെൽവനിലെ ക്യാരക്ടര്‍ ലുക്ക് പുറത്ത്

മലയാളത്തിന് പുറമേ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക. സുജിത് വാസുദേവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. സായ് കുമാർ, സിദ്ദിഖ്, ജനാർദ്ദനൻ, വിജയരാഘവൻ, അജു വർഗീസ്, ഹരിശ്രീ അശോകൻ, രാഹുൽ മാധവ്, കൊച്ചുപ്രേമൻ, സംയുക്ത മേനോൻ, സീമ, പ്രിയങ്ക തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. വിവേക് ഒബ്‍റോയ് ആണ് ചിത്രത്തിൽ വില്ലനായി എത്തുന്നത്. ജൂലൈ ഏഴിന് ആയിരിക്കും ചിത്രം റിലീസ് ചെയ്യുക.

shortlink

Related Articles

Post Your Comments


Back to top button