CinemaGeneralIndian CinemaKollywoodLatest News

പ്രണയത്തിന്റെ രാഷ്ട്രീയവുമായി ‘നച്ചത്തിരം നഗർഗിരത്ത്’: ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

തമിഴിലെ യുവതലമുറ സംവിധായകരിൽ വേറിട്ട ശൈലിയും കാഴ്ചപ്പാടും കൊണ്ട് ശ്രദ്ധ നേടിയ ആളാണ് പാ രഞ്ജിത്ത്. ‘നച്ചത്തിരം നഗർഗിരത്ത്’ എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രവുമായി എത്തുകയാണ് അദ്ദേഹം. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. പാ രഞ്ജിത്ത് തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് പോസ്റ്റർ പുറത്ത് വിട്ടത്. ‘പ്രണയം രാഷ്ട്രീയമാണ്’ എന്ന കുറിപ്പും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

ദുഷാര വിജയൻ ആണ് സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാളി താരം കാളിദാസ് ജയറാമും സിനിമയിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ദുഷാരയുടെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയായിരിക്കും സിനിമ പുരോ​ഗമിക്കുക. ദുഷാരയ്ക്ക് പ്രാധാന്യം നൽകിയാണ് പോസ്റ്ററും ഒരുക്കിയിരിക്കുന്നത്. പാ രഞ്ജിത്ത് ഒരുക്കിയ സാർപ്പട്ട പരമ്പരൈ എന്ന ചിത്രത്തിലും ദുഷാര വേഷമിട്ടിരുന്നു. ആര്യ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഭാര്യയായാണ് ചിത്രത്തിൽ ദുഷാര എത്തിയത്. മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരിൽ നിന്ന് ദുഷാരയ്ക്ക് ലഭിച്ചത്.

Also Read: വിഷ്ണു ഉണ്ണികൃഷ്ണന്റെ ‘കുറി’യുടെ റിലീസ് മാറ്റി: പുതിയ തിയതി പ്രഖ്യാപിച്ചു

തെൻമയാണ് സിനിമയിലെ ​ഗാനങ്ങൾക്ക് സംഗീതം പകരുന്നത്. സിനിമയുടെ ചിത്രീകരണം വളരെ നേരത്തെ തന്നെ പൂർത്തിയാക്കിയിരുന്നു. നിലവിൽ പോസ്റ്റ് – പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ചിത്രം ഉടൻ തിയേറ്ററുകളിൽ റിലീസ് ചെയ്യും.

 

shortlink

Related Articles

Post Your Comments


Back to top button