CinemaGeneralIndian CinemaLatest NewsMollywood

ഫഹദിന്റെ മലയൻകുഞ്ഞ് തിയേറ്ററിൽ തന്നെ എത്തും: റിലീസ് ജൂലൈ 22ന്

ഫഹദ് ഫാസിൽ നായകനായി എത്തുന്ന മലയൻകുഞ്ഞ് തിയേറ്ററിൽ റിലീസ് ചെയ്യും. ചിത്രത്തിന്റെ നിർമ്മാതാക്കളാണ് ഇക്കാര്യം അറിയിച്ചത്. ചിത്രം ഡയറക്ട് ഒടിടി റിലീസ് ആയിരിക്കുമെന്ന് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വാർത്തകൾ പരന്നിരുന്നു. ഇപ്പോളിതാ, ചിത്രം ജൂലൈ 22ന് തിയേറ്ററുകളിൽ എത്തുമെന്നാണ് നിർമ്മാതാക്കൾ അറിയിച്ചിരിക്കുന്നത്. സെൻസറിംഗ് പൂർത്തിയാക്കിയ ചിത്രത്തിന് യു സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്.

നവാഗതനായ സജിമോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ രചനയും ഛായാഗ്രഹണവും മഹേഷ് നാരായണനാണ് നിർവ്വഹിക്കുന്നത്. ഫാസിൽ ആണ് നിർമ്മാണം. ചിത്രത്തിന്റെ സംഗീതം നിർവ്വഹിക്കുന്നത് എ ആർ റഹ്‍മാനാണ്. യോദ്ധ എന്ന ചിത്രത്തിന് ശേഷം മലയാളത്തിൽ ആദ്യമായാണ് എ ആർ റഹ്മാൻ സംഗീതം പകരുന്നത് എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ഒരു സർവൈവൽ ത്രില്ലറായിട്ടാണ് ചിത്രം ഒരുങ്ങുന്നത്.

Also Read: ചിരിപ്പിക്കാൻ നിവിൻ പോളിയും ആസിഫ് അലിയും എത്തുന്നു: മഹാവീര്യർ ട്രെയ്‍ലർ റിലീസായി

രജിഷ വിജയൻ നായികയാവുന്ന ചിത്രത്തിൽ ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ദീപക് പറമ്പോൽ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നേരത്തെ റിലീസ് ചെയ്ത സിനിമയുടെ ട്രെയ്‍ലർ ഏറെ ശ്രദ്ധനേടിയിരുന്നു. അതേസമയം, രണ്ടര വർഷത്തിന് ശേഷമാണ് ഫഹദ് ഫാസിൽ നായകനാകുന്ന മലയാള ചിത്രം തിയേറ്ററിൽ എത്തുന്നത്. ട്രാൻസ് ആണ് അവസാനമായി തിയേറ്ററിൽ എത്തിയ ഫഹദ് ചിത്രം.

shortlink

Related Articles

Post Your Comments


Back to top button