CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

മലയാള സിനിമാ ഗാനങ്ങളുടെ അറുപത് വർഷത്തെ ചരിത്രവുമായി ‘പാട്ടോർമ്മകളുടെ പാട്ടുകാരി’: മ്യൂസിക്കൽ സീരിസ് ഒരുങ്ങുന്നു

കൊച്ചി: അറുപത് വർഷത്തെ ചരിത്രമുള്ള മലയാള സിനിമാ ഗാനങ്ങളെക്കുറിച്ച് ആദ്യമായി അവതരിപ്പിക്കുന്ന മ്യൂസിക്കൽ സീരിസായ പാട്ടോർമ്മകളുടെ ചിത്രീകരണം പുരോഗമിക്കുന്നു. പ്രസിദ്ധ സിനിമാ സംവിധായകൻ എൻ.എൻ.ബൈജുവാണ് സീരിസ് സംവിധാനം ചെയ്യുന്നത്.

‘ബ്രേക്കിംഗ് ന്യൂസ്’ ഉൾപ്പടെ ഇരുപതോളം സിനിമകളിൽ ഗാനം ആലപിച്ച് ശ്രദ്ധേയയായ ജിഷ നവീനാണ് ‘പാട്ടോർമ്മകൾ’ അവതരിപ്പിക്കുകയും, അതിലെ ഗാനങ്ങൾ ആലപിക്കുകയും ചെയ്യുന്നത്. മികച്ച ഗാനാലാപനത്തിലൂടെ പാട്ടോർമ്മകളിലെ പാട്ടുകാരിയായി ജിഷ നവീൻ ശ്രദ്ധ നേടുന്നു. സാക്ഷരതാ മിഷൻ്റെ ഡയറക്ടറായ പ്രൊഫസർ എ.ജി. ഒലീനയാണ് രചയിതാവ്.

അമ്പതു വർഷമായി സിനിമാ ഗാന രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖ ഗാന രചയിതാവ്, കെ.ജയകുമാറിൻ്റെ അമ്പത്തിയൊന്ന് ഗാനങ്ങൾ പാട്ടോർമ്മകളിൽ ഉൾപ്പെടുത്തിയിരിക്കുന്നു എന്നത് മറ്റൊരു പ്രത്യേകതയാണ്. മലയാളത്തിലെ മറ്റ് പ്രമുഖ ഗാന രചയിതാക്കളും, സംഗീത സംവിധായകരും, ഗായകരും ഈ പ്രോഗ്രാമിൽ പങ്കെടുക്കും. മലയാളത്തിലെ മികച്ച നൂറോളം ഗാനങ്ങളും, അതിൻ്റെ അണിയറ പ്രവർത്തകരെയും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. മലയാള സിനിമയിൽ പിറന്ന മികച്ച ഭക്തിഗാനങ്ങൾ, വിപ്ലവഗാനങ്ങൾ, മെലഡി ഗാനങ്ങൾ, തോണിപ്പാട്ടുകൾ എന്നിവ പാട്ടോർമ്മകളിൽ കടന്നു വരും.

‘നടന്നുവന്ന താരം ബെൻസിൽ സഞ്ചരിക്കുന്നു, ബെൻസിൽ വന്ന നിർമ്മാതാവ് ഓട്ടോറിക്ഷയിലും’: സജി നന്ത്യാട്ട്‌

എം.കെ. പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സുജാത കെ. കുഞ്ഞുമോൻ നിർമ്മിയ്ക്കുന്ന പാട്ടോർമ്മകൾക്ക് തിരക്കഥയൊരുക്കുന്നത് ഗാത്രി വിജയ് ആണ്. ക്യാമറ – സജയ് കുമാർ, ബിനു ജോർജ്, കോ.പ്രൊഡ്യൂസർ – വിജയൻ മുരുക്കുംപുഴ, ജയസനൽ, എഡിറ്റർ – ജീവൻ ചാക്ക, എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ഗാത്രി വിജയ്, ദക്ഷ വരുൺ, ജീവൻ ചാക്ക, ശരത് സദൻ, സി.ജെ. മാത്യൂസ്, രതീഷ് സാരംഗി, അജയ് കുമാർ പുരുഷോത്തമൻ ,സുഭിൻ സദൻ, സുധാ സദൻ തുടങ്ങിയവർ അഭിനയിക്കുന്നു. ആദ്യ എപ്പിസോഡുകൾ പൂർത്തിയായ പാട്ടോർമ്മകൾ ഉടൻ പ്രക്ഷേപണം ആരംഭിക്കും.

പി.ആർ.ഒ – അയ്മനം സാജൻ

shortlink

Post Your Comments


Back to top button