CinemaGeneralLatest NewsNEWS

ടൊവിനോയുടെ ‘ഡിയർ ഫ്രണ്ട്’: ഒടിടി സ്ട്രീമിംഗ് ആരംഭിച്ചു

ടൊവിനോ തോമസ്, ബേസിൽ ജോസഫ്, ദർശന രാജേന്ദ്രൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നടനും സംവിധായകനുമായ വിനീത് കുമാർ ഒരുക്കിയ ചിത്രമാണ് ‘ഡിയർ ഫ്രണ്ട്’. ചിത്രത്തിന്‍റെ ഒടിടി സ്ട്രീമിംഗ് ആരംഭിച്ചു. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രത്തിന്റെ സ്ട്രീമിംഗ്. ജൂണ്‍ 10ന് തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് ഡിയർ ഫ്രണ്ട്.

ഹാപ്പി അവേഴ്സ് എന്റർടെയ്ൻമെൻറ്സിന്റെയും ആഷിഖ് ഉസ്മാൻ പ്രൊഡക്ഷന്സിന്റെയും ബാനറിൽ ഷൈജു ഖാലിദ്, സമീർ താഹിർ, ആഷിഖ് ഉസ്മാൻ എന്നിവർ ചേർന്നാണ് നിർമ്മാണം. ഷറഫു, സുഹാസ്, അർജുൻ ലാൽ എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

അഞ്ച് സുഹൃത്തുക്കളുടെ കഥയും അവർക്കിടയിൽ സംഭവിക്കുന്ന സംഭവങ്ങളുമാണ് സിനിമയുടെ പ്രമേയം. ബാംഗ്ലൂർ, മുംബൈ, കൊച്ചി എന്നിവിടങ്ങളായിരുന്നു ചിത്രീകരണം. ഷൈജു ഖാലിദാണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. ചിത്രത്തിലെ ​ഗാനങ്ങൾക്ക് സംഗീതം പകർന്നത് ജസ്റ്റിൻ വർഗീസാണ്. എഡിറ്റിംഗ് ദീപു ജോസഫ്, കലാസംവിധാനം ഗോകുല്‍ ദാസ്, മേക്കപ്പ് റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം മഷര്‍ ഹംസ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അനൂപ് എസ് പിള്ള.

Read Also:- ഏഴ് വ്യത്യസ്ത ഗെറ്റപ്പുകളില്‍ വിക്രം: ‘കോബ്ര’യുടെ ഓഡിയോ ലോഞ്ച് തീയതി പ്രഖ്യാപിച്ചു

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുധര്‍മന്‍ വള്ളിക്കുന്ന്, കളറിസ്റ്റ് ലിജു പ്രഭാകര്‍, സൗണ്ട് ഡിസൈന്‍ വിക്കി, കിഷന്‍, ഓഡിയോഗ്രഫി രാജകൃഷ്ണന്‍ എം ആര്‍, അസോസിയേറ്റ് ഡയറക്ടര്‍മാര്‍ ജീസ് പൂപ്പാടി, ഓസ്റ്റിന്‍ ഡാന്‍, സ്റ്റില്‍സ് അരുണ്‍ കിരണം, ലൈന്‍ പ്രൊഡ്യൂസര്‍മാര്‍ ധനരാജ് കെ കെ, വിനോദ് ഉണ്ണിത്താന്‍, വിഎഫ്എക്സ് മൈന്‍ഡ്‌സ്‌റ്റൈന്‍ സ്റ്റുഡിയോസ്, പബ്ലിസിറ്റി ഡിസൈന്‍ സ്‌പെല്‍ബൗണ്ട് സ്റ്റുഡിയോസ്, പിആർഒ എ എസ് ദിനേശ്.

shortlink

Related Articles

Post Your Comments


Back to top button