GeneralLatest NewsNEWS

നടൻ പ്രേംകുമാറിന്‍റെ പുസ്‍തകം പ്രകാശനം ചെയ്ത് താരരാജാക്കന്മാർ

നടൻ പ്രേംകുമാറിന്റെ ‘ദൈവത്തിന്‍റെ അവകാശികള്‍’ എന്ന പുസ്‍തകം പ്രകാശനം ചെയ്തു. മലയാളികളുടെ പ്രിയ നടന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും ചേർന്നാണ് പുസ്‍തകം പ്രകാശനം ചെയ്തത്. താരസംഘടനയായ അമ്മയുടെ ഇത്തവണത്തെ വാര്‍ഷിക ജനറല്‍ബോഡിയായിരുന്നു പ്രകാശന വേദി. താനും മമ്മൂട്ടിയും ചേര്‍ന്ന് പുസ്‍തകം പ്രകാശനം ചെയ്തതിന്റെ ചിത്രം സോഷ്യല്‍ മീഡിയ പേജിലൂടെ മോഹന്‍ലാല്‍ പങ്കുവച്ചു.

ഡിസി ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്ന പുസ്‍തകത്തിന് അവതാരിക എഴുതിയിരിക്കുന്നത് വി മധുസൂദനന്‍ നായരാണ്. പ്രേംകുമാര്‍ പല കാലങ്ങളിലായി എഴുതിയ 22 ലേഖനങ്ങളാണ് സുഹൃത്തുക്കളുടെ പ്രേരണയെത്തുടര്‍ന്ന് പുസ്തകരൂപത്തിലേക്ക് മാറ്റിയത്. 22 ലേഖനങ്ങളില്‍ ഒരെണ്ണത്തിന്‍റെ തലക്കെട്ടാണ് ദൈവത്തിന്‍റെ അവകാശികള്‍.

Read Also:- കുഞ്ചാക്കോ ബോബന്‍ – അരവിന്ദ് സ്വാമി കൂട്ടുകെട്ട്: ഒറ്റ് പൂർത്തിയായി

ജീവിക്കുന്ന സമൂഹത്തെക്കുറിച്ചും ചുറ്റുപാടുകളെക്കുറിച്ചും ഒരു കലാകാരനെന്നും സാമൂഹികജീവിയെന്നുമുള്ള നിലയില്‍ തന്‍റെ കാഴ്ചപ്പാട് പങ്കുവെക്കുകയാണ് പുസ്‍തകത്തിലൂടെ പ്രേം കുമാര്‍. വണ്‍, ഒരു താത്വിക അവലോകനം എന്നിവയാണ് പ്രേംകുമാറിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രങ്ങള്‍.

shortlink

Related Articles

Post Your Comments


Back to top button