CinemaGeneralKollywoodLatest NewsMollywood

പുതിയ ചിത്രവുമായി അനൂപ് സത്യൻ, നായകൻ മോഹൻലാൽ: സൂചന നൽകി അഖിൽ സത്യൻ

വരനെ ആവശ്യമുണ്ട് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ സംവിധായകനാണ് അനൂപ് സത്യൻ. സുരേഷ് ​ഗോപി, ശോഭന, ദുൽഖർ, കല്യാണി പ്രിയദർശൻ എന്നിവരായിരുന്നു ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്. മികച്ച പ്രതികരണമായിരുന്നു സിനിമയ്ക്ക് ലഭിച്ചത്.

Also Read: കടുവയ്ക്ക് ശേഷം പൃഥ്വിരാജും ഷാജി കൈലാസും വീണ്ടും ഒന്നിക്കുന്നു: കാപ്പയ്ക്ക് തുടക്കമായി

ഇപ്പോളിതാ, തന്റെ കരിയറിലെ രണ്ടാം ചിത്രത്തിലേക്ക് കടക്കാനൊരുങ്ങുകയാണ് അനൂപ്. അനൂപിന്റെ ഇരട്ട സഹോദരനും സംവിധായകനുമായ അഖിൽ സത്യനാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. മോഹൻലാലിനെ നായകനാക്കി അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇന്ത്യയിലെ മികച്ച താരങ്ങൾ അണിനിരക്കുമെന്നാണ് അഖിൽ നൽകുന്ന സൂചന.

‘അനൂപ് ഒരു രസകരമായ വലിയ ചിത്രവുമായി വരുന്നുണ്ട്. കംപ്ലീറ്റ് ആക്ടറിനൊപ്പം ഇന്ത്യയിലെ തന്നെ മികച്ച അഭിനേതാക്കളെ ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്യാനാണ് അവൻ ഉദ്ദേശിക്കുന്നത്’, ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അഖിൽ സത്യൻ പറയുന്നു. എന്നാൽ, അനൂപിൽ നിന്നോ മോഹൻലാലിൽ നിന്നോ ചിത്രവുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനം ഒന്നും വന്നിട്ടില്ല.

 

അതേസമയം, അഖിൽ സത്യന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഫഹദ് ഫാസിൽ ചിത്രം പാച്ചുവും അത്ഭുതവിളക്കും ഡിസംബറിലാണ് തിയേറ്ററുകളിൽ എത്തുക. അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണിത്.

shortlink

Related Articles

Post Your Comments


Back to top button