CinemaGeneralIndian CinemaLatest NewsMollywood

ചട്ടമ്പിയായി ശ്രീനാഥ് ഭാസി: തരം​ഗമായി പുതിയ പാട്ട്

ശ്രീനാഥ് ഭാസിയുടെ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രമാണ് ചട്ടമ്പി. അഭിലാഷ് എസ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആര്‍ട്ട് ബീറ്റ് സ്റ്റുഡിയോസിന്റെ ബാനറില്‍ ആസിഫ് യോഗിയാണ് നിർമ്മാണം. 1990കളിലെ ഇടുക്കിയുടെ പശ്ചാത്തലത്തില്‍ ഒരു നാടന്‍ ചട്ടമ്പിയുടെ കഥപറയുന്ന സിനിമയാണിത്.

Also Read: ‘ഒരു ടിക്കറ്റ് എടുത്താൽ ഒന്ന് ഫ്രീ’: ഫ്ലക്സി ടിക്കറ്റ് നിരക്കിൽ കുറി കാണാം

ഇപ്പോളിതാ, സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി അടിപൊളി ഓണപ്പാട്ട് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ‘ഇങ്ങാട്ട് നോക്ക് പിച്ചി പൂത്തത്’ എന്ന ​ഗാനമാണ് റിലീസായിരിക്കുന്നത്. ശ്രീനാഥ് ഭാസി തന്നെയാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. നാടന്‍ പാട്ടിന്റെ ശീലുകള്‍ നിറഞ്ഞ ഗാനം എഴുതിയത് കൃപേഷാണ്. ശേഖര്‍ മേനോനാണ് സം​ഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. മ്യൂസിക്ക് 247 ആണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്.

ഡോണ്‍ പാലത്തറയുടെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയത് അലക്‌സ് ജോസഫാണ്. ചിത്രത്തിന്റെ ഛായാഗ്രഹണവും അലക്‌സാണ് നിര്‍വ്വഹിക്കുന്നത്. ചെമ്പന്‍ വിനോദ്, ഗുരു സോമസുന്ദരം, ബിനു പപ്പു, ഗ്രേസ് ആന്റണി, മൈഥിലി തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. അടുത്ത മാസം ചിത്രം തിയേറ്ററുകളില്‍ എത്തും.

shortlink

Related Articles

Post Your Comments


Back to top button