CinemaGeneralIndian CinemaLatest NewsMollywood

ജോഷിക്ക് പാപ്പൻ ടീമിന്റെ പിറന്നാൾ സമ്മാനം: മേക്കിങ് വീഡിയോ റിലീസ് ചെയ്തു

സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പാപ്പൻ. ജോഷിയും സുരേഷ് ഗോപിയും ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണിത്. സുരേഷ് ​ഗോപി – ജോഷി കൂട്ടുകെട്ടിൽ ഇറങ്ങിയ ചിത്രങ്ങളെല്ലാം തന്നെ വൻ ഹിറ്റായിരുന്നു. സുരേഷ് ഗോപിയുടെ കരിയറിലെ 252-ാമത്തെ ചിത്രമാണ് പാപ്പൻ. മാസ്സ് ഫാമിലി ക്രൈം ഇൻവസ്റ്റിഗേഷൻ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്.

Also Read: സീതയുടെയും റാമിന്റെയും പ്രണയം: ദുൽഖർ ചിത്രത്തിലെ പുതിയ ഗാനം എത്തി

ഇപ്പോളിതാ, സിനിമയുടെ മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ജോഷിയുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് മേക്കിങ് വീഡിയോ റിലീസ് ചെയ്തത്. ജോഷി രംഗങ്ങൾ ചിത്രീകരിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. സുരേഷ് ഗോപി, ഗോകുൽ സുരേഷ് തുടങ്ങിയവരും വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

ഗോകുലം ഗോപാലൻ, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ആർ ജെ ഷാനാണ്. നൈല ഉഷ, കനിഹ, നീത പിള്ള എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button