CinemaGeneralIndian CinemaLatest NewsMollywood

സീതയുടെയും റാമിന്റെയും പ്രണയം: ദുൽഖർ ചിത്രത്തിലെ പുതിയ ഗാനം എത്തി

ദുൽഖർ നായകനാകുന്ന പുതിയ സിനിമയാണ് സീതാരാമം. ഹനു രാഘവപുടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദുൽഖർ പട്ടാളക്കാരനായിട്ടാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. 1965ൽ റാം എന്ന പട്ടാളക്കാരനും സീത എന്ന പെൺകുട്ടിയും തമ്മിലുണ്ടാകുന്ന പ്രണയമാണ് സിനിമ പറയുന്നത്. ദുൽഖർ സൽമാനും മൃണാൽ താക്കൂറുമാണ് റാം ആയും സീതയായും എത്തുന്നത്.

ഇപ്പോളിതാ, ചിത്രത്തിലെ പുതിയ ഗാനം റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ. സോണി മ്യൂസിക് സൗത്ത് യൂട്യൂബ് ചാനലിലൂടെയാണ് ​ഗാനം റിലീസ് ചെയ്തിരിക്കുന്നത്. തെലുങ്ക് ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. അനുരാഗ്, സിന്ദുരി എസ് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

Also Read: ‘നാല് വർഷമായി സിനിമയില്ല…, പക്ഷേ ഇന്നും അദ്ദേഹത്തിന്റെ സ്റ്റാര്‍ഡം അതുപോലെ തന്നെ നിലനില്‍ക്കുന്നു’: തപ്‌സി പന്നു

ഹനു രാഘവപ്പുടിക്കൊപ്പം ജയ് കൃഷ്ണയും രാജ്കുമാർ കണ്ടമുഡിയും ചേർന്നാണ് സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത്. പി എസ് വിനോദാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. സ്വപ്‍ന സിനിമയാണ് ചിത്രം നിർമ്മിക്കുന്നത്. വൈജയന്തി മൂവീസ് ചിത്രം വിതരണം ചെയ്യുന്നു. ജമ്മു കശ്‍മീരാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. ‘അഫ്രീൻ’ എന്ന കഥാപാത്രമായി രശ്‍മിക മന്ദാനയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

 

 

shortlink

Related Articles

Post Your Comments


Back to top button