CinemaGeneralIndian CinemaLatest NewsMollywood

സെവൻസിനടി, പൂരത്തിനടി, തിയേറ്ററിലടി, പെരുന്നാളിനടി: പലവിധം തല്ലുകളുടെ പൂരവുമായി ‘തല്ലുമാല’ ട്രെയ്‍ലർ എത്തി

ടൊവിനോ തോമസ്, ഷൈൻ ടോം ചാക്കോ, കല്യാണി പ്രിയദർശൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘തല്ലുമാല’. ആഷിക് ഉസ്‍മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്‍മാൻ ആണ് ചിത്രം നിർമ്മിക്കുന്നത്. മുഹ്‍സിൻ പരാരിയും അഷ്‍റഫ് ഹംസയും ചേർന്നാണ് രചന.

ഇപ്പോളിതാ, ചിത്രത്തിന്റെ ട്രെയ്‍ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ആക്ഷനും കോമഡിയും നിറഞ്ഞ കംപ്ലീറ്റ് എന്റർടെയ്‌നർ ആകും ചിത്രമെന്നാണ് സൂചന. എട്ട് സംഘട്ടന രംഗങ്ങളും എട്ട് ഗാനങ്ങളും സിനിമയിലുണ്ട്. മണവാളൻ വസീം ആയി ടൊവിനോ എത്തുമ്പോൾ വോഗ്ലർ ബീവാത്തു ആയിട്ടാണ് കല്യാണി എത്തുന്നത്. പൊലീസായി എത്തുന്ന ഷൈൻ ടോം ചാക്കോയുടെ കഥാപാത്രം കോമഡി നിറഞ്ഞതാണെന്നാണ് സൂചന.

Also Read: ഉപചാരപൂർവ്വം ഗുണ്ടജയൻ വീണ്ടും വരുന്നു: രണ്ടാം ഭാ​ഗം ഒരുങ്ങുന്നതായി സംവിധായകൻ

ഓഗസ്റ്റ് 12നാണ് തല്ലുമാല റിലീസ് ചെയ്യുന്നത്. ലുക്മാൻ, ചെമ്പൻ വിനോദ് ജോസ്, ഓസ്റ്റിൻ, അസിം ജമാൽ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം ജിംഷി ഖാലിദ് നിർവ്വഹിക്കുന്നു. ചിത്രത്തിലെ ​ഗാനങ്ങൾക്ക് സം​ഗീതം പകരുന്നത് വിഷ്ണു വിജയ് ആണ്.

shortlink

Related Articles

Post Your Comments


Back to top button