CinemaGeneralIndian CinemaLatest NewsMollywood

തകർപ്പൻ പ്രകടനവുമായി ബിജു മേനോൻ: ‘ഒരു തെക്കൻ തല്ല് കേസ്’ ടീസർ എത്തി

ബിജു മേനോനെ നായകനാക്കി നവാഗതനായ ശ്രീജിത്ത് എൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഒരു തെക്കൻ തല്ല് കേസ്’. ജി ആർ ഇന്ദുഗോപന്റെ അമ്മിണിപ്പിള്ള വെട്ടുകേസ് എന്ന കഥയെ ആസ്പദമാക്കിയുള്ള ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് രാജേഷ് പിന്നാടൻ ആണ്. പത്മപ്രിയയാണ് സിനിമയിൽ നായിക. റോഷൻ മാത്യുവും നിമിഷ സജയനും മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Also Read: ‘ഞാൻ നഞ്ചിയമ്മയ്‌ക്കൊപ്പം’: ദേശീയ ചലച്ചിത്ര പുരസ്കാര വിവാദത്തിൽ പ്രതികരിച്ച് അൽഫോൺസ് ജോസഫ്

ഇപ്പോളിതാ, സിനിമയുടെ ടീസർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 2.10 മിനിറ്റ് ദൈർഘ്യമുള്ള ടീസറിൽ ബിജു മേനോന്റെ മാസ് പ്രകടനമാണ് കാണാൻ സാധിക്കുന്നത്. ഒരു തീരദേശ ഗ്രാമത്തിൽ നടക്കുന്ന വൈകാരികമായ സംഭവ വികാസങ്ങളെ മാസ്സും ആക്ഷനും ഇടകലർത്തി അവതരിപ്പിക്കുകയാണ് ചിത്രം.

ഇ ഫോർ എൻറർടെയ്‍ൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം മധു നീലകണ്ഠൻ ആണ് നിർവ്വഹിക്കുന്നത്. ജസ്റ്റിൻ വർഗീസ് ആണ് സിനിമയിലെ ​ഗാനങ്ങൾക്ക് സം​ഗീതം പകരുന്നത്.

shortlink

Related Articles

Post Your Comments


Back to top button