CinemaGeneralIndian CinemaLatest NewsMollywood

കൊലപാതക കഥയുമായി ‘ഹൈവേ 2’: സുരേഷ് ​ഗോപിയോടൊപ്പം പാർവതിയും അനുപമയും

സുരേഷ് ഗോപിയെ നായകനാക്കി ജയരാജ് ഒരുക്കുന്ന ചിത്രമാണ് ‘ഹൈവേ 2’. ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ചിത്രത്തിനായി കാത്തിരിക്കുന്നത്. മിസ്റ്ററി ആക്ഷൻ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രമായിരിക്കും ഒരുങ്ങുന്നത് എന്ന വിവരം നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. ഇപ്പോളിതാ, ‘ഹൈവേ’ എന്ന ചിത്രത്തിന്റെ പ്രീക്വൽ അല്ല ‘ഹൈവേ 2’ എന്ന പറയുകയാണ് സുരേഷ് ഗോപി. യഥാർത്ഥ സംഭവവുമായി ബന്ധപ്പെടുത്തിയുള്ള കഥയാണ് ചിത്രം പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർവതി തിരുവോത്തും അനുപമ പരമേശ്വരനുമാണ് ചിത്രത്തിൽ ലീഡ് റോളിൽ എത്തുകയെന്നും അദ്ദേഹം പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സുരേഷ് ​ഗോപി ഇക്കാര്യങ്ങൾ പറഞ്ഞത്.

Also Read: ‘സംഗീതം ഹൃദയത്തെ തൊടണം, ഹൃദയത്തിൽ നിന്നു വരണം’: നഞ്ചിയമ്മയ്ക്ക് പിന്തുണയുമായി ശ്വേത മേനോൻ

സുരേഷ് ​ഗോപിയുടെ വാക്കുകൾ:

‘ഒറ്റക്കൊമ്പൻ’ എന്ന സിനിമയുടെ ചിത്രീകരണം വൈകാൻ സാധ്യതയുള്ളതിനാൽ അതുവരെ ഒരു പാക്കേജ് ആയി വച്ചിരിക്കുകയാണ് ‘ഹൈവേ 2’. ചിത്രത്തിൽ ‘ഹൈവേ’യിലെ കഥാപാത്രത്തെ കാണാൻ സാധിക്കില്ല. വൈറ്റിലയിൽ നടന്ന ഒരു വലിയ ഹൈവേ കൊലപാതകവുമായി ബന്ധപ്പെട്ട കഥയാണ് സിനിമ പറയുന്നത്. ‘ഹൈവേ 2’ എന്ന പ്രോജക്റ്റ്, ശരിക്കും ഹൈവേ ചിത്രത്തിന്റെ പ്രീക്വൽ അല്ല.

ഇന്ത്യയിലെ ഏഴ് സംസ്ഥാനങ്ങളിലായി രാജ്യത്തിന്റെ വികസന കുതിപ്പ് പ്രകടമാക്കുന്ന 14, 10, 6, 12 ട്രാക്കുകൾ വരെയുള്ള ഹൈവേകളിലാണ് ചിത്രം ഷൂട്ട് ചെയ്യാൻ പോകുന്നത്. അതുകൊണ്ട് ഇത് ഒരു സീക്വൽ ആണ് എന്ന് പറയാൻ കഴിയില്ല. ചിത്രത്തിൽ മറ്റൊരു സുരേഷ് ഗോപിയെ ആയിരിക്കും കാണാൻ പോകുന്നത്. അത് നായകനായി തന്നെയാണോ എന്ന് എനിക്ക് വ്യക്തമായി പറയാൻ കഴിയില്ല. പാർവതി തിരുവോത്തും അനുപമ പരമേശ്വരനുമാണ് ചിത്രത്തിൽ ലീഡ് റോളിൽ എത്തുക.

shortlink

Related Articles

Post Your Comments


Back to top button