CinemaGeneralIndian CinemaKollywoodLatest News

തീ പാറുന്ന ആക്ഷൻ, പൊലീസ് വേഷത്തിൽ വിശാൽ: ‘ലാത്തി’ ടീസർ എത്തി

തമിഴ് ആക്ഷൻ ഹീറോ വിശാൽ നായകനാകുന്ന പുതിയ ചിത്രമാണ് ‘ലാത്തി’. എ വിനോദ്‍ കുമാർ ആണ് സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. പൊലീസ് ഉദ്യോഗസ്ഥനായിട്ട് ആണ് ചിത്രത്തിൽ വിശാൽ അഭിനയിക്കുന്നത്. തമിഴിന് പുറമെ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ചു ഭാഷകളിലാണ് ചിത്രം തയ്യാറാകുന്നത്. ഒരു ആക്ഷൻ എന്റർടെയ്‍നർ ആയിട്ടാണ് ചിത്രം എത്തുക.

ഇപ്പോളിതാ, സിനിമയുടെ ടീസർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. വിശാലിന്റെ തീപാറുന്ന ആക്ഷൻ സീനുകൾ ചേർത്താണ് ടീസർ ഒരുക്കിയിരിക്കുന്നത്. ആക്ഷനും വൈകാരികതയും സമ്മിശ്രമായി ചേർന്ന ഒരു പൊലീസ് സ്റ്റോറിയാണ് സിനിമ പറയുന്നതെന്നാണ് ടീസർ നൽകുന്ന സൂചന.

Also Read: ലെസ്ബിയൻ പ്രണയവുമായി ‘ഹോളി വൂണ്ട്’: ഓഗസ്റ്റ് 12ന് റിലീസ് ചെയ്യും

സുനൈനയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. റാണാ പ്രൊഡക്ഷന്റെ ബാനറിൽ രമണയും നന്ദയും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. യുവൻ ശങ്കർ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. പുലുമുരുകന്റെ സംഘട്ടന രംഗങ്ങൾ ഒരുക്കിയ പീറ്റർ ഹെയിനാണ് ചിത്രത്തിലെ ആക്ഷൻ രം​ഗങ്ങൾ ഒരുക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button