CinemaLatest NewsNEWS

ഗുണ്ടാനേതാവ് കൊട്ട മധു: കാപ്പയിലെ ലൊക്കേഷന്‍ വീഡിയോ പുറത്ത്

തിയേറ്ററുകളിൽ വമ്പൻ വിജയം നേടിയ കടുവയ്ക്ക് ശേഷം പൃഥ്വിരാജും ഷാജി കൈലാസും ഒരുമിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് കാപ്പ. ഇന്ദുഗോപന്‍റെ പ്രശസ്ത നോവലായ ശംഖുമുഖിയെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുങ്ങുന്നത്. ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിന്‍റെ രചനയും നിർവ്വഹിക്കുന്നത്. തിരുവനന്തപുരത്തെ ലോക്കൽ ഗുണ്ടകളുടെ കഥയാണ് ചിത്രം പറയുന്നത്.

ഇപ്പോളിതാ, ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ ഒരു ലൊക്കേഷന്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. പൃഥ്വിരാജ് അവതരിപ്പിക്കുന്ന കൊട്ട മധു എന്ന ഗുണ്ടാനേതാവിനെ വീഡിയോയില്‍ കാണാം. വേറിട്ട ഗെറ്റപ്പിലാണ് പൃഥ്വി ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Read Also:- കഠിനമായ ഒരു വര്‍ഷമാണ് എന്നെ സംബന്ധിച്ച് കഴിഞ്ഞുപോയത്: പ്രതികരണവുമായി നിത്യ മേനോന്‍

ജിനു വി എബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ്, ദിലീഷ് നായര്‍ എന്നിവരുടെ പങ്കാളിത്തത്തില്‍ ആരംഭിച്ച തിയേറ്റര്‍ ഓഫ് ഡ്രീംസ്, ഫെഫ്ക റൈറ്റേഴ്‌സ് യൂണിയൻ എന്നിവയുടെ സഹകരണത്തോടെ നിര്‍മ്മിക്കുന്ന ചിത്രമാണ് കാപ്പ. പൃഥ്വിരാജിനെ കൂടാതെ മഞ്ജു വാര്യര്‍, ആസിഫ് അലി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button