CinemaGeneralIndian CinemaLatest NewsMollywood

കൃതി ഷെട്ടി മലയാളത്തിലേക്ക്: അരങ്ങേറ്റം ടൊവിനോ ചിത്രത്തിൽ

തെന്നിന്ത്യൻ നായിക കൃതി ഷെട്ടി മലയാളത്തിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു. ടൊവിനോ തോമസിനെ നായകനാക്കി ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന ‘അജയന്റെ രണ്ടാം മോഷണം’ എന്ന പുതിയ സിനിമയിൽ കൃതി നായികയാകും എന്നാണ് റിപ്പോർട്ട്. നടിയ്ക്ക് കഥ ഇഷ്ടമായെന്നും മറ്റ് സിനിമകളുടെ ഷെഡ്യൂൾ നോക്കിയ ശേഷം സിനിമയുടെ ഭാഗമാകും എന്നുമാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ബിഗ് ബജറ്റ് ചിത്രമായാണ് സിനിമ ഒരുങ്ങുന്നത്. സിനിമയുടെ ചിത്രീകരണം ആഗസ്റ്റിൽ ആരംഭിക്കും എന്നാണ് സൂചന.

സുജിത് നമ്പ്യാരാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. 1900, 1950, 1990 എന്നീ കാലഘട്ടങ്ങളിൽ കഥ പറയുന്ന ചിത്രത്തിൽ മണിയൻ, അജയൻ, കുഞ്ഞികേളു എന്നിങ്ങനെ മൂന്ന് കഥാപാത്രങ്ങളെയാകും ടൊവിനോ അവതരിപ്പിക്കുന്നത്. അൻപറിവ് ആയിരിക്കും സിനിമയ്ക്കായി സംഘട്ടനം ഒരുക്കുക. കണ്ണൂർ, കാസർഗോഡ്, വയനാട് എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ഷൂട്ടിംഗ് ലൊക്കേഷനുകൾ. ദിബു നിനൻ തോമസാണ് ചിത്രത്തിലെ ​ഗാനങ്ങൾക്ക് സംഗീതം പകരുന്നത്.

Also Read: ഭൂതകാലത്തിലേക്കും ഭാവികാലത്തിലേക്കുമുള്ള സമയ യാത്ര, മഹാവീര്യർ മികച്ച പരീക്ഷണം: സലാം ബാപ്പു

നിലവിൽ സൂര്യ നായകനാകുന്ന ‘വണങ്കാൻ’എന്ന സിനിമയിലാണ് കൃതി ഷെട്ടി അഭിനയിക്കുന്നത്. ബാൽ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. 2ഡി എന്റടെയ്മെന്റ്സിന്റെ ബാനറിൽ സൂര്യയും ജ്യോതികയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button