CinemaGeneralIndian CinemaKollywoodLatest NewsMovie GossipsNEWSWOODs

കോളേജ് അധ്യാപകനായി ധനുഷ്: ‘വാത്തി’ ടീസര്‍ പുറത്ത്

ചെന്നൈ: പ്രേക്ഷകരുടെ പ്രിയതാരം ധനുഷ് നായകനാവുന്ന ‘വാത്തി’ സിനിമയുടെ ടീസര്‍ പുറത്ത്. ധനുഷ് കോളേജ് അധ്യാപകനായെത്തുന്ന ചിത്രത്തിൽ സംയുക്ത മേനോനാണ് നായികയാകുന്നത്. സിത്താര എന്റര്‍ടൈന്‍മെന്റ്‌സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ടീസര്‍ പുറത്ത് വിട്ടിട്ടുള്ളത്. വെങ്കി അറ്റ്‌ലൂരിയാണ് ചിത്രത്തിന്റെ തിരക്കഥയും, സംവിധാനവും നിര്‍വ്വഹിക്കുന്നത്.

‘വിദ്യാഭ്യാസം എന്നത് പുസ്തകങ്ങള്‍, മാര്‍ക്കുകള്‍, ഫലങ്ങള്‍ എന്നിവയെക്കാള്‍ കൂടുതലാണ്. ചോക്കിന്റെയും വെല്ലുവിളികളുടെയും ശരിയായ മിശ്രിതം ഭാവി തലമുറയെ രൂപപ്പെടുത്തും’ എന്ന് ടീസറിന് നല്‍കിയ അടിക്കുറിപ്പിലൂടെ അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നു.

കിങ് ഫിഷ് തിയറ്ററുകളിലേക്ക്: പ്രഖ്യാപിച്ച് അനൂപ് മേനോന്‍

സായ് കുമാര്‍, സമുദ്രക്കനി, തോട്ടപ്പള്ളി മധു, നര ശ്രീനിവാസ്, പമ്മി സായ്, ആടുകളം നരേന്‍, ഇളവരസു, മൊട്ട രാജേന്ദ്രന്‍, ഹരീഷ് പേരടി, പ്രവീണ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

പ്രൊഡക്ഷന്‍ ഡിസൈനര്‍: അവിനാഷ് കൊല്ല, എഡിറ്റര്‍: നവീന്‍ നൂലി, ഡി.ഒ.പി: ജെ. യുവരാജ്, സംഗീതം: ജി. വി. പ്രകാശ് കുമാര്‍, ആക്ഷന്‍ കൊറിയോഗ്രാഫര്‍: വെങ്കട്ട്, നിര്‍മ്മാതാക്കള്‍: നാഗ വംശി എസ്, സായ് സൗജന്യ, ബാനറുകള്‍: സിത്താര എന്റര്‍ടെയ്ന്‍മെന്റ്‌സ്, ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസ്.

shortlink

Related Articles

Post Your Comments


Back to top button