CinemaGeneralIndian CinemaLatest News

നഗ്ന ഫോട്ടോഷൂട്ടിൽ തെറ്റില്ല: നഗ്ന ഫോട്ടോഷൂട്ടിന് തയ്യാറെന്ന് വിജയ് ദേവരകൊണ്ട

അടുത്തിടെയാണ് ബോളിവുഡ് താരം രൺവീർ സിങ് ഒരു മാഗസിന് വേണ്ടി നടത്തിയ നഗ്ന ഫോട്ടോഷൂട്ട് വലിയ വിവാദമായത്. ഫോട്ടോഷൂട്ടിനെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. ചിത്രങ്ങൾ സ്ത്രീകളുടെ വികാരത്തെ വ്രണപ്പെടുത്തുന്ന എന്ന് ആരോപിച്ച് രൺവീറിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒരു എൻജിഒ ഭാരവാഹിയും ഒരു വനിതാ അഭിഭാഷകയും ആണ് രൺവീറിനെതിരെ മുംബൈയിലെ ചെമ്പൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

Also Read: ബാബു ആന്റണിയുടെ ‘ഹെഡ്മാസ്റ്റർ’ തിയേറ്ററുകളിൽ

എന്നാൽ, ഇപ്പോളിതാ നഗ്ന ഫോട്ടോഷൂട്ടിൽ തെറ്റൊന്നും ഇല്ലെന്ന് പറയുകയാണ് തെന്നിന്ത്യൻ നടൻ വിജയ് ദേവരകൊണ്ട. നല്ലരീതിയിൽ പകർത്തും എങ്കിൽ താനും നഗ്ന ഫോട്ടോഷൂട്ടിന് തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. കരൺ ജോഹർ അവതാരകനായെത്തുന്ന കോഫി വിത്ത് കരൺ സീസൺ 7ന്റെ പുതിയ എപ്പിസോഡിൽ ആണ് വിജയ് ദേവരകൊണ്ട ഇക്കാര്യങ്ങൾ പറഞ്ഞത്.

നഗ്ന ഫോട്ടോഷൂട്ടിൽ യാതൊരു തെറ്റുമില്ലെന്നും എല്ലാം ശരിയാണെന്നു തോന്നിയാൽ ഏത് മാഗസിന് വേണ്ടിയും നഗ്ന ഫോട്ടോഷൂട്ട് ചെയ്യാൻ താനും തയ്യാറാണെന്നുമാണ് വിജയ് പറഞ്ഞത്.

shortlink

Related Articles

Post Your Comments


Back to top button