CinemaGeneralIndian CinemaLatest NewsMollywood

‘ചോദ്യ ചിഹ്നം പോലെ’: ബർമുഡയ്‍ക്കായി മോഹൻലാൽ പാടിയ ഗാനം പുറത്തിറക്കി മമ്മൂട്ടി

ടി കെ രാജീവ് കുമാറിന്റെ സംവിധാനത്തിലൊരുങ്ങുന്ന ബർമുഡ എന്ന സിനിമയിലെ ആദ്യ ഗാനം പുറത്ത് വിട്ട് മമ്മൂട്ടി. ‘ചോദ്യ ചിഹ്നം പോലെ’ എന്ന മോഹൻലാൽ പാടിയ രസകരമായ ഗാനമാണ് മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തത്. രമേശ് നാരായൺ സംഗീതം നിർവഹിച്ച ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് വിനായക് ശശികുമാറാണ്.

ബ്രോ ഡാഡിയിൽ പാടിയതിന് ശേഷം മോഹൻലാൽ ആലപിക്കുന്ന ഗാനമാണ് ‘ചോദ്യ ചിഹ്നം പോലെ’. നേരത്തെ ടി കെ രാജീവ് കുമാറിന്റെ കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന ചിത്രത്തിലും മോഹൻലാൽ പാടിയിരുന്നു. ചിത്രത്തിലെ ‘കൈതപ്പൂവിൻ കന്നികുറുമ്പിൽ’ എന്ന് തുടങ്ങുന്ന ​ഗാനമായിരുന്നു മോ ഹൻലാൽ ആലപിച്ചത്.

Also Read: വിഷ്ണു ഉണ്ണികൃഷ്ണനും ജോണി ആന്റണിയും മുഖ്യവേഷത്തില്‍ എത്തുന്ന ‘സബാഷ് ചന്ദ്രബോസ്’ റിലീസിനൊരുങ്ങി

ഷെയ്‍ൻ നിഗം, വിനയ് ഫോർട് എന്നിവരാണ് ബർമുഡയിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. കശ്‍മീരി നടി ഷെയ്‍ലീ കൃഷൻ ആണ് ചിത്രത്തിൽ നായികയാവുന്നത്. നവാഗതനായ കൃഷ്‍ണദാസ് പങ്കിയാണ് രചന നിർവ്വഹിക്കുന്നത്. 24 ഫ്രെയിംസിന്റെ ബാനറിൽ സൂരജ് സി കെ, ബിജു സി കെ, ബാദുഷ എൻ എം എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button