CinemaLatest NewsNew ReleaseNEWS

വിക്രമിന്റെ ‘കോബ്ര’: റിലീസ് നീളുമെന്ന് റിപ്പോര്‍ട്ട്

വിക്രം നായകനായി എത്തുന്ന പുതിയ ചിത്രമാണ് കോബ്ര. ചിത്രത്തിന്റെ റിലീസ് നീളുമെന്ന് റിപ്പോര്‍ട്ട്. ആര്‍ അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് ഓഗസ്റ്റ് 11നായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. പോസ്റ്റ് പ്രൊഡക്ഷന്‍ ധ്രുതഗതിയില്‍ പുരോഗമിക്കുന്ന ചിത്രത്തിന്‍റെ പുതിയ റിലീസ് തീയതി സെന്‍സറിംഗ് പൂര്‍ത്തിയായതിനു ശേഷം മാത്രമാവും പ്രഖ്യാപിക്കുക. എന്നാൽ, ഓഗസ്റ്റ് 31ന് ചിത്രം പ്രദർശനത്തിനെത്തുമെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള ട്വീറ്റ് ചെയ്തു.

മഹാന് ശേഷമെത്തുന്ന വിക്രം ചിത്രമാണിത്. എന്നാല്‍, മഹാന്‍ ആമസോണ്‍ പ്രൈം വീഡിയോയുടെ ഡയറക്ട് റിലീസായിരുന്നു. കൊവിഡിനു മുമ്പ് പ്രദര്‍ശനത്തിനെത്തിയ കദരം കൊണ്ടാനാണ് അവസാനം തിയേറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട വിക്രം ചിത്രം. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് കോബ്ര. വിക്രം ഏഴ് വ്യത്യസ്ത ഗെറ്റപ്പുകളില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രം ചിത്രീകരണസമയത്ത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

Read Also:- ഗര്‍ഭിണിയായതിനാല്‍ വളരെ ശ്രദ്ധിക്കണമായിരുന്നു, അവര്‍ നന്നായി പരിചരിച്ചു, എനിക്കുവേണ്ട സഹായങ്ങളെല്ലാം ചെയ്തു: ആലിയ

ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍റെ സിനിമാ അരങ്ങേറ്റമായ ചിത്രത്തില്‍ മലയാളത്തില്‍ നിന്ന് റോഷന്‍ മാത്യുവും മിയ ജോര്‍ജ്ജും സർജാനോ ഖാലിദും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നേരത്തെ, പുറത്തെത്തിയ ടീസറും ആരാധകപ്രീതി നേടിയിരുന്നു. ഇമൈക നൊടികൾ, ഡിമോണ്ടെ കോളനി എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് ജ്ഞാനമുത്തു.

shortlink

Related Articles

Post Your Comments


Back to top button