CinemaLatest NewsNew ReleaseNEWS

ഇർഷാദ് അലിയുടെ റോഡ് മൂവി ത്രില്ലർ ‘ടു മെൻ’ നാളെ മുതൽ

ഡി ഗ്രൂപ്പിന്റെ ബാനറില്‍ മാനുവല്‍ ക്രൂസ് ഡാര്‍വിന്‍ നിര്‍മ്മിച്ച് കെ. സതീഷ് സംവിധാനം ചെയ്ത ‘ടു മെൻ’ നാളെ മുതൽ പ്രദർശനത്തിനെത്തും. പ്രവാസിയായ ഒരു പിക്ക് അപ് ഡ്രൈവറുടെയും അയാൾ നേരിടുന്ന അവിചാരിത സംഭവങ്ങളുടെയും കഥ പറയുന്ന സിനിമയാണ് ‘ടു മെൻ’. എംഎ നിഷാദും ഇർഷാദ് അലിയുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഗള്‍ഫ് പശ്ചാത്തലത്തില്‍ ഒരു റോഡ് മൂവിയാണ് ചിത്രം. ചിത്രത്തില്‍ രണ്‍ജി പണിക്കര്‍, ബിനു പപ്പു, സോഹന്‍ സീനുലാല്‍, ഡോണി ഡാര്‍വിന്‍, മിഥുന്‍ രമേഷ്, കൈലാഷ്, സുധീര്‍ കരമന, അര്‍ഫാസ്, സാദിഖ്, ലെന, അനുമോള്‍, ആര്യ തുടങ്ങിയവരും അഭിനയിക്കുന്നു.

Read Also:- അപവാദ പ്രചാരണങ്ങൾക്ക് പിന്നിൽ ആമിർ ഖാൻ: ആരോപണവുമായി കങ്കണ

മുഹാദ് വെമ്പായം തിരക്കഥയും സംഭാഷണവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം തെന്നിന്ത്യന്‍ സിനിമാട്ടോഗ്രാഫര്‍ സിദ്ധാര്‍ത്ഥ് രാമസ്വാമിയാണ്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ആനന്ദ് മധുസൂദനന്‍ സംഗീതം നല്‍കുന്നു. എഡിറ്റിംഗ്- വി. സാജന്‍. ഡാനി ഡാര്‍വിന്‍, ഡോണി ഡാര്‍വിന്‍ എന്നിവരാണ് എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍മാര്‍. ഡി ഗ്രൂപ്പാണ് വിതരണക്കാര്‍.

shortlink

Related Articles

Post Your Comments


Back to top button