CinemaGeneralLatest NewsNEWS

ആശയപരമായ വിയോജിപ്പ് ഉണ്ടെങ്കില്‍ അത് പറയാം, ഒരാളുടെ സംസാര രീതിയൊക്കെ ജഡ്ജ് ചെയ്യുന്നത് വളരെ മോശം പരിപാടിയാണ്: ടോവിനോ

ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് നേരെ വന്ന മോശം കമന്റുകളെ കുറിച്ച് നടൻ ടോവിനോ തോമസ്. ടൊവിനോയും ഷൈന്‍ ടോം ചാക്കോയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തല്ലുമാലയിലെ വിശേഷങ്ങള്‍ പങ്കുവെച്ച അഭിമുഖത്തിന് താഴെയാണ് മോശം കമന്റുകൾ വന്നത്. തന്നെ കുറിച്ചും അഭിമുഖങ്ങളിലെ പ്രവര്‍ത്തികളെ കുറിച്ചും മോശം പറയുന്നവരെ ശ്രദ്ധിക്കാറില്ലെന്നും, അതൊക്കെ ശ്രദ്ധിച്ചാല്‍ ജോലി ചെയ്യാന്‍ സാധിക്കില്ലെന്നുമാണ് ഷൈന്‍ പറയുന്നത്.

‘നിങ്ങള്‍ക്ക് അയാള്‍ പറയുന്നതില്‍ എന്തെങ്കിലും ആശയപരമായ വിയോജിപ്പുണ്ടെങ്കില്‍ അത് പറയാം, അതല്ലാതെ ഒരാളുടെ സംസാര രീതിയൊക്കെ ജഡ്ജ് ചെയ്യുന്നത് വളരെ മോശം പരിപാടിയാണ്. ഷൈന്റെ മുഴുവന്‍ അഭിമുഖങ്ങളും ഞാന്‍ കണ്ടിട്ടുണ്ട്. എനിക്ക് അതില്‍ പ്രശ്നങ്ങള്‍ ഒന്നും തോന്നിയിട്ടില്ല. എല്ലാവരും നമ്മളെ പോലെ ആകണമെന്ന് കരുതുന്നത് എന്തിനാണ്. അവര്‍ എങ്ങനെയാണോ അങ്ങനെ അവരെ ഉള്‍ക്കൊള്ളാന്‍ നമ്മുക്ക് കഴിയണം’ ടൊവിനോ പറയുന്നു.

ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് തല്ലുമാല. ആക്ഷനും മാസും കോമഡിയും നിറഞ്ഞ കംപ്ലീറ്റ് എന്റർടെയ്‌നറായാണ് സിനിമ എത്തുന്നത്. മുഹ്‌സിൻ പരാരി, അഷ്‌റഫ് ഹംസ എന്നിവരാണ് ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത്. ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് ജിംഷി ഖാലിദാണ്. വിഷ്ണു വിജയ് ആണ് ചിത്രത്തിലെ ​ഗാനങ്ങൾക്ക് സം​ഗീതം പകരുന്നത്.

Read Also:- സസ്പെൻസ് ത്രില്ലർ ‘ലാസ്റ്റ് 6 ഹവേഴ്സ്’ നാളെ മുതൽ

കല്യാണി പ്രിയദർശൻ, ലുക്മാൻ, ചെമ്പൻ വിനോദ്, ജോണി ആന്റണി, ഓസ്റ്റിൻ, അസീം ജമാൽ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രം ആഗസ്റ്റ് 12ന് തിയേറ്ററുകളിലെത്തും.

shortlink

Related Articles

Post Your Comments


Back to top button