CinemaGeneralLatest News

‘ഹാർലി ക്വിൻ’ ആയി ലേഡി ഗാഗ: തരം​ഗമായി ‘ജോക്കർ 2’ ടീസർ

2019 ൽ ലോകമെമ്പാടും ചർച്ചയായ ചിത്രങ്ങളിൽ ഒന്നായിരുന്നു ‘ജോക്കർ’. ചിത്രത്തിന്റെ അലയൊലികൾ ഇതുവരെ മാറിയിട്ടില്ല. ജോക്വിൻ ഫീനിക്സിന് മികച്ച നടനുള്ള ഓസ്കർ അവാർഡും ഈ കഥാപാത്രം നേടിക്കൊടുത്തു. ഇപ്പോളിതാ, ‘ജോക്കറി’ന്റെ രണ്ടാം ഭാഗത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഡിസി കോമിക്സിലെ ‘ജോക്കറി’നെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ഫീനിക്സിന്റെയും ലേഡി ഗാഗയുടെയും കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്നതാണ് ടീസർ. സംഗീതത്തിന് ഏറെ പ്രധാനയമുള്ള സിനിമയിൽ ‘ഹാർലി ക്വിൻ’ ആയാണ് ലേഡി ഗാഗ എത്തുന്നത്. മികച്ച പ്രതികരണമാണ് ടീസറിന് ലഭിക്കുന്നത്.

Also Read: സഹനടനുമായി പ്രണയം: പക്ഷേ ആ സ്‌നേഹം തിരികെ ലഭിച്ചെന്ന കാര്യത്തില്‍ എനിക്ക് ഉറപ്പില്ലെന്ന് കല്യാണി

ടോഡ് ഫിലിപ്‌സും സ്‌കോട് സിൽവറും തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും തിരക്കഥ രചിച്ചിരിക്കുന്നത്. ‘ജോക്കർ: ഫോളി എ ഡ്യൂക്സ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം 2024 ലാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ഒക്ടോബർ നാലാം തിയതി ചിത്രം റിലീസ് ചെയ്യും. ആദ്യ ഭാഗം പുറത്തിറങ്ങി കൃത്യം അഞ്ച് വർഷത്തിന് ശേഷമാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം റിലീസ് ചെയ്യുന്നത്.

2019ൽ പുറത്തിറങ്ങിയ ‘ജോക്കർ’ ആദ്യ ഭാഗം മികച്ച വിജയമായിരുന്നു നേടിയത്. 1 ബില്യൺ ഡോളറിന് മുകളിലാണ് ‘ജോക്കർ’ ആഗോള ബോക്‌സ് ഓഫീസിൽ നിന്ന് വാരിക്കൂട്ടിയത്. ഗോതം സിറ്റിയിലുള്ള ആർതർ ഫ്ലെക്ക് എന്ന സ്റ്റാൻഡ് അപ്പ് ഹാസ്യനടൻ എങ്ങനെ ‘ജോക്കർ’ എന്ന സൂപ്പർ വില്ലനായി മാറുന്നു എന്നാണ് സിനിമ പറയുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button