CinemaLatest NewsNew ReleaseNEWS

പൃഥ്വിരാജിന്റെ ‘തീർപ്പ്’: രണ്ടാം ടീസർ പുറത്ത്

കമ്മാരസംഭവം എന്ന ചിത്രത്തിന് ശേഷം മുരളി ​ഗോപിയുടെ രചനയിൽ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന തീർപ്പ് എന്ന ചിത്രത്തിന്റെ രണ്ടാം ടീസർ പുറത്തിറങ്ങി. പൃഥ്വിരാജും ഇന്ദ്രജിത്തുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിധിതീർപ്പിലും പകതീർപ്പിലും ഒരുപോലെ കുടിയേറിയ ഇരുതലയുള്ള ആ ഒറ്റവാക്ക് എന്ന ടാഗ്‍ലൈനോടെയാണ് ചിത്രം എത്തുന്നത്. സൈജു കുറുപ്പ്, ഇഷ തല്‍വാര്‍, വിജയ് ബാബു, ഹന്ന റെജി കോശി തുടങ്ങിയവരും കഥാപാത്രങ്ങളായെത്തുന്നു.

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു ആണ് ചിത്രം നിർമ്മിക്കുന്നത്. ഹോം സിനിമയ്ക്കു ശേഷം ഫ്രൈഡേയുടെ ബാനറിൽ റിലീസിനൊരുങ്ങുന്ന ചിത്രം കൂടിയാണിത്. മുരളി ​ഗോപി, രതീഷ് അമ്പാട്ട് എന്നിവരും നിർമ്മാണത്തിൽ പങ്കാളികളാണ്. ചിത്രത്തിന്റെ സംഗീത സംവിധാനവും ഗാനരചനയും നിർവ്വഹിച്ചിരിക്കുന്നത് മുരളി ഗോപിയാണ്. മുരളി ​ഗോപി ആദ്യമായി സം​ഗീത സംവിധാനം നിർവ്വഹിക്കുന്ന ചിത്രം കൂടിയാണിത്. ​ഗോപി സുന്ദറിൻ്റേതാണ് പശ്ചാത്തല സംഗീതം.

Read Also:- ‘ആഫത്’: വിജയ് ദേവരകൊണ്ടയുടെ ലൈഗറിലെ റൊമാന്റിക് സോങ് എത്തി

കെ എസ് സുനിലാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. 48 ദിവസം കൊണ്ടാണ് സിനിമയുടെ ചിത്രീകരണം അണിയറ പ്രവർത്തകർ പൂർത്തിയാക്കിയത്. സിനിമയുടെ റിലീസ് തിയതി വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും.

shortlink

Related Articles

Post Your Comments


Back to top button