CinemaGeneralIndian CinemaLatest News

ആ റെക്കോർഡ് ഇനി ദുൽഖറിന് സ്വന്തം: ബോക്സ് ഓഫീസിൽ കുതിച്ച് സീതാരാമം

ദുൽഖർ സൽമാനെ കേന്ദ്ര കഥാപാത്രമാക്കി ഹനു രാഘവപുടി ഒരുക്കിയ സീതാരാമം കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. അന്താരാഷ്ട്ര തലത്തിലും ചിത്രത്തിന് മികച്ച അഭിപ്രായമാണ് കിട്ടുന്നത്. യുഎസിൽ ആദ്യദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാള സിനിമ താരം എന്ന റെക്കോർഡും ദുൽഖർ സ്വന്തമാക്കിയിരിക്കുകയാണ്. യുഎസ് പ്രീമിയറുകളിൽ നിന്നടക്കം 1.67 കോടി രൂപയാണ് സിനിമ ആദ്യദിനത്തിൽ നേടിയത്. ഇന്ത്യയില്‍ നിന്ന് മാത്രം 6 കോടിയിലധികം രൂപ ചിത്രം നേടിയെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്.

Also Read: കിസ്സ് ചെയ്ത എനിക്ക് അവാര്‍ഡ് കിട്ടിയില്ലല്ലോ, കൂടുതല്‍ ഇന്‍വോള്‍വ്ഡ് ആയി അവള്‍ ആയിരിക്കും ചെയ്തത്: ധ്യാൻ ശ്രീനിവാസൻ

മഹാനടിക്ക് ശേഷം ദുൽഖർ അഭിനയിച്ച തെലുങ്ക് സിനിമയാണ് സീതാരാമം. മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലേക്ക് ചിത്രം മൊഴിമാറ്റം ചെയ്തിട്ടുണ്ട്. കശ്മീരിലും ഹൈദരാബാദിലുമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്. ലഫ്റ്റനന്റ് റാം എന്ന കഥാപാത്രമായി ദുൽഖർ എത്തുമ്പോൾ സീത എന്ന കഥാപാത്രമായി എത്തുന്നത് മൃണാൾ താക്കൂറാണ്. അഫ്രീൻ എന്ന കഥാപാത്രമായി രശ്മിക മന്ദാനയും അഭിനയിക്കുന്നുണ്ട്.

സ്വപ്ന സിനിമയുടെ ബാനറില്‍ നിര്‍മ്മിച്ച ചിത്രം അവതരിപ്പിക്കുന്നത് വൈജയന്തി മൂവീസ് ആണ്. സുമന്ത്, ഗൗതം മേനോന്‍, പ്രകാശ് രാജ്, തരുണ്‍ ഭാസ്‌ക്കര്‍, ശത്രു, ഭൂമിക ചൗള, രുക്മിണി വിജയ് കുമാര്‍, സച്ചിന്‍ ഖേദേക്കര്‍, മുരളി ശര്‍മ്മ, വെണ്ണല കിഷോര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button