GeneralLatest NewsMollywoodNEWS

ഇത് എത് കോത്താഴത്തു നടക്കുന്ന കാര്യമാണ്? വിഡ്ഢിത്തരം മുരളാൻ മാത്രം എന്തിന്‌ ഇങ്ങനെ ഒരു കടുവ?: വിമർശനം

മാനസിക വെല്ലുവിളികള്‍ ഉള്ളവരെ ഇങ്ങനെ മോശം രീതിയില്‍ പറയുന്ന സിനിമാ കടുവകളെ കുറിച്ച്‌ എന്ത് പറയാന്‍?

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവ അനൗൺസ് ചെയ്ത സമയം മുതൽ വിവാദങ്ങളിൽപ്പെട്ടിരുന്നു. തിയറ്ററിൽ എത്തിയപ്പോൾ ഭിന്നശേഷിക്കാരായ കുട്ടികളെക്കുറിച്ചും അവരുടെ മാതാപിതാക്കളെക്കുറിച്ചും പറയുന്ന ഒരു ഡയലോഗിന്റെ പേരിൽ സംവിധായകനും നായകനും മാപ്പ് പറയുകയും ആ ഭാഗം സിനിമയില്‍ മ്യൂട്ടാക്കുകയും ചെയ്തു. എന്നാൽ ഭിന്നശേഷിക്കാരെ മാത്രമല്ല മാനസിക പ്രശ്നങ്ങളുള്ളവരെയും പരിഹസിക്കുകയാണ് സിനിമ എന്ന് പ്രശസ്ത മനോരോ​ഗ വിദ​ഗ്ധന്‍ ഡോ.സി.ജെ ജോണ്‍ വിമർശിച്ചു. സമൂഹമാദ്ധ്യമത്തിലൂടെയാണ് ഡോക്ടറുടെ പ്രതികരണം.

read also: അപ്പാനി ശരത്ത് നായകനാകുന്ന ‘പോയിൻ്റ് റേഞ്ച്’: മോഷൻ പോസ്റ്റർ ലോഞ്ചും പൂജയും നടന്നു

ഡോ. സി ജെ ജോണിന്‍റെ കുറിപ്പ്,

കടുവയെന്ന സിനിമയില്‍ മാനസിക രോഗമുള്ളവരെ അപകീര്‍ത്തിപ്പെടുത്തുന്ന വേറെയും പരാമര്‍ശമുണ്ട്. ഇതിലെ വില്ലന്‍ പോലീസ് മേധാവി, നായകനെ കൊല്ലാന്‍ വേണ്ടി ക്വട്ടേഷനായി സമീപിക്കുന്നത്‌ ഒരു മാനസികാരോഗ്യ കേന്ദ്രത്തിനെ. അവിടെ ചികിത്സയില്‍ കിടക്കുന്ന മാനസിക രോഗിയെ വിട്ട് കൊടുക്കാന്‍ ഡോക്ടറോട് ആവശ്യപ്പെടുന്നു.

ബൈപോളാര്‍ രോഗവും ക്രിമിനല്‍ പശ്ചാത്തലവും ഉണ്ട് പോലും. സസന്തോഷം ഡോക്ടര്‍ കിടുവ വില്ലന്റെ കൂടെ അയാളെ പറഞ്ഞ്‌ വിടുന്നു. ഇത് എത് കോത്താഴത്തു നടക്കുന്ന കാര്യമാണ്? കഷ്ടം തന്നെ. മാനസിക വെല്ലുവിളികള്‍ ഉള്ളവരെ ഇങ്ങനെ മോശം രീതിയില്‍ പറയുന്ന സിനിമാ കടുവകളെ കുറിച്ച്‌ എന്ത് പറയാന്‍? പ്രേത്യേകിച്ച്‌ ഒരാവശ്യവും ഇല്ലാതെ എഴുതി ചേര്‍ത്ത സീനാണിത്. കഥയെന്ന സംഗതി മരുന്നിന് പോലും ചേര്‍ക്കാതെ അടിയും ഇടിയും ചെയ്യാനും, ഇമ്മാതിരി വിഡ്ഢിത്തരം മുരളാനുമായി മാത്രം എന്തിന്‌ ഇങ്ങനെ ഒരു കടുവ? ഒരു കഷണം ഡിസബിലിറ്റി ചട്ടം പേടിച്ച്‌ മ്യൂട്ട് ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button