CinemaGeneralLatest NewsNEWS

കാക്കിപ്പട ചിത്രീകരണം ആരംഭിച്ചു

പ്ലസ് ടു, ബോബി എന്നി ചിത്രങ്ങൾക്കുശേഷം ഷെബി ചൗഘട് കഥയെഴുതി സംവിധാനം ചെയ്യുന്ന ‘കാക്കിപ്പട’യുടെ ചിത്രീകരണം തിങ്കളാഴ്ച്ച തിരുവനന്തപുരത്താരംഭിച്ചു. എസ്.വി പ്രൊഡക്ഷൻസിൻ്റ ബാനറിൽ ഷെജി വലിയകത്താണ് ചിത്രം നിർമ്മിക്കുന്നത്. പൂർണ്ണമായും ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്നതാണ് ഈ ചിത്രം.

തെളിവെടുപ്പിനായി കൊണ്ടുവരുന്ന ഒരു പ്രതിക്കൊപ്പം സഞ്ചരിക്കേണ്ടി വരുന്ന എട്ട് ആംഡ് പൊലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് ഈ ചിത്രം പറയുന്നത്. നിരഞ്ജ് മണിയൻപിള്ള രാജു, അപ്പാനി ശരത്ത്, ആരാധികാ, സുജിത് ശങ്കർ, മണികണ്ഠൻ ആചാരി, ജയിംസ് ഏല്യാ, സജിമോൻ പാറായിൽ, വിനോദ് സാക്, സൂര്യാ അനിൽ, പ്രദീപ്, ഷിബുലാബാൻ, മാലാ പാർവ്വതി, എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.

Read Also:- ബോക്സ് ഓഫീസിൽ ‘പാപ്പൻ’ തരംഗം: 10 ദിവസത്തിനുള്ളിൽ നേടിയത്

തിരക്കഥ – സംഭാഷണം. ഷെബി ചൗഘട്, ഷെജി വലിയകത്ത്, സംഗീതം – ജാസി ഗിഫ്റ്റ്, ഛായാഗ്രഹണം – പ്രശാന്ത് കൃഷ്ണ, കലാസംവിധാനം – സാബുറാം, മേക്കപ്പ് – പ്രദീപ് രംഗൻ, കോസ്റ്റ്യും ഡിസൈൻ – ഷിബു പരമേശ്വരൻ, നിശ്ചല ഛായാഗ്രഹണം – അജി മസ്ക്കറ്റ്, നിർമ്മാണ നിർവ്വഹണം – എസ്.മുരുകൻ.
വാഴൂർ ജോസ്.

shortlink

Related Articles

Post Your Comments


Back to top button