CinemaGeneralIndian CinemaLatest NewsMollywood

ജോൺ എബ്രഹാം അവതരിപ്പിക്കുന്ന മൈക്ക്: വ്യത്യസ്ത ലുക്കിൽ അനശ്വര രാജൻ

പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രമാണ് അനശ്വര രാജൻ നായികയാകുന്ന മൈക്ക്. നടൻ ജോൺ എബ്രഹാമിന്റെ ജെ എ എന്റർടെയ്‍‍ൻ‍മെൻറ് ആദ്യമായി നിർമ്മിക്കുന്ന മലയാള ചിത്രമാണിത്. വിഷ്ണു ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പുതുമുഖ നടൻ രഞ്ജിത് സജീവ് ആണ് നായകനായി എത്തുന്നത്. സിനിമ ആ​ഗസ്റ്റ് 19ന് തിയേറ്ററിലെത്തും.

Also Read: ‘നന്ദി മമ്മൂക്ക, ഇനിയും ശ്രീലങ്കയിൽ സിനിമകൾ ചിത്രീകരിക്കണം’: ശ്രീലങ്കൻ സർക്കാരിന്റെ അതിഥിയായി മമ്മൂട്ടി

കല വിപ്ലവം പ്രണയം എന്ന സിനിമയുടെ തിരക്കഥാകൃത്ത് ആഷിഖ് അക്ബർ അലിയാണ് മൈക്കിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സെഞ്ചുറിയാണ് വിതരണം. കൈതപ്രം ദാമോദരൻ നമ്പൂതിരി, റഫീഖ് അഹമ്മദ്, സുഹൈൽ കോയ, അരുൺ ആലാട്ട്, വിനായക് ശശികുമാർ എന്നിവരാണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്. സംഗീത സംവിധാനം നിർവ്വഹിക്കുന്നത് ഹിഷാം അബ്ദുൾ വഹാബാണ്.

രോഹിണി മൊള്ളെറ്റി, ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണൻ, അഭിറാം രാധാകൃഷ്ണൻ, സിനി എബ്രഹാം, രാഹുൽ, നെഹാൻ, റോഷൻ ചന്ദ്ര, ഡയാന ഹമീദ്, കാർത്തിക്, മണികണ്ഠൻ, രാകേഷ് മുരളി, വെട്ടുകിളി പ്രകാശ് തുടങ്ങി ഒരു വലിയ താരനിരതന്നെ സിനിമയിലുണ്ട്.

shortlink

Related Articles

Post Your Comments


Back to top button