CinemaGeneralIndian CinemaLatest NewsMollywood

കട്ട്സ് ഒന്നുമില്ലാതെ യു/എ സർട്ടിഫിക്കറ്റ്: ‘പത്തൊൻപതാം നൂറ്റാണ്ട്’ സെൻസറിങ് കഴിഞ്ഞു

സിജു വിൽസണെ കേന്ദ്രകഥാപാത്രമാക്കി വിനയൻ സംവിധാനം ചെയ്യുന്ന ‘പത്തൊൻപതാം നൂറ്റാണ്ട്’ എന്ന ചിത്രത്തിന്റെ സെൻസറിങ് കഴിഞ്ഞു. സിനിമയ്ക്ക് യു/എ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. വിനയൻ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഏറെ ആക്ഷൻ രംഗങ്ങളുള്ള സിനിമയിലെ ഒരു രംഗം പോലും മുറിച്ചു നീക്കപ്പെട്ടില്ലെന്നും അതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read: ‘കാലം എന്തൊക്കെ വിസ്മയങ്ങളാണ് സംഭവിപ്പിക്കുന്നത്, അച്ഛൻ എന്ന നിലയിൽ അഭിമാനം’: മകളുടെ പുസ്തകത്തെ കുറിച്ച് മോഹൻലാൽ

വിനയന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

ഇന്നായിരുന്നു പത്തൊമ്പതാം നുറ്റാണ്ടിന്റെ സെൻസർ.. കട്ട്സ് ഒന്നുമില്ലാതെ U/A സർട്ടിഫിക്കറ്റ് ലഭിച്ചു..സംഘർഷഭരിതമായ ഒരു കാലഘട്ടത്തിൻെറ കഥപറയുന്ന തീക്ഷ്ണമായ പ്രമേയവും കുറച്ചൊക്കെ വയലൻസ് നിറഞ്ഞ ആക്ഷൻ രംഗങ്ങളുമുള്ള ചിത്രത്തിന് സെൻസർ കട്ട് ഒന്നുമില്ല എന്നതിൽ വളരെ സന്തോഷം…കണ്ടവർക്കെല്ലാം ഏറെ ഇഷ്ടപ്പെട്ടു എന്നതിൽ അതിലേറെ സന്തോഷം.. ഓണത്തിന് തീയറ്ററുകളിൽ ഒരുത്സവ പ്രതീതി സൃഷ്ടിക്കുവാൻ നമ്മുടെ സിനിമയ്ക്കു കഴിയുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു..സഹകരിച്ച, സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി..

അതേസമയം, ഈ വർഷം സെപ്റ്റംബറിൽ ഓണം റിലീസായി ചിത്രം തീയേറ്ററുകളിൽ എത്തും. ​ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിക്കുന്നത്. കയാദു ലോഹർ ആണ് ചിത്രത്തിലെ നായികയായെത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button