CinemaGeneralIndian CinemaKollywoodLatest News

ചോളവീരന്റെ പുകഴ്പാട്ട്, റഹ്മാൻ മാജിക്, ആടിത്തിമർത്ത് വിക്രം: പൊന്നിയിൽ സെൽവനിലെ ​ഗാനം എത്തി

മണിരത്നം ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവനിലെ പുതിയ ഗാനം അണിയറ പ്രവർത്തർ പുറത്തുവിട്ടു. ‘ചോള ചോള’ എന്ന് തുടങ്ങുന്ന പാട്ട് പാടിയിരിക്കുന്നത് സത്യ പ്രകാശ്, വി എം മഹാലിംഗം, നകുൽ അഭയാങ്കർ എന്നിവർ ചേർന്നാണ്. എ ആർ റഹ്‌മാനാണ് ഗാനത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. വിക്രം അവതരിപ്പിക്കുന്ന ആദിത്യ കരികാലനെ പുകഴ്ത്തുന്ന ഗാനമാണിത്. ഐശ്വര്യ റായിയും ഗാനരം​ഗത്തിൽ എത്തുന്നുണ്ട്. നേരത്തെ ചിത്രത്തിലെ ‘പൊന്നി നദി’ എന്ന ഗാനവും റിലീസ് ചെയ്തിരുന്നു. എ ആർ റഹ്മാനും എ ആർ റഹ്നയും ബംബ ബാക്യയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. കാർത്തി അവതരിപ്പിക്കുന്ന വന്തിയദേവനെക്കുറിച്ചുള്ളതായിരുന്നു ഗാനം.

Also Read: ജിയോ ബേബിയുടെ ‘ശ്രീധന്യ കാറ്ററിംഗ് സർവീസ്’ റിലീസിന് ഒരുങ്ങുന്നു

മദ്രാസ് ടാക്കീസും ലൈക്കാ പ്രൊഡക്ഷൻസും സംയുക്തമായി നിർമ്മിക്കുന്ന ചിത്രമാണ് പൊന്നിയിൻ സെൽവൻ. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ചു ഭാഷകളിലായി ആണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇതിഹാസ സാഹിത്യകാരൻ കൽക്കി കൃഷ്ണമൂർത്തിയുടെ പ്രസിദ്ധമായ നോവൽ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. രണ്ട് ഭാഗങ്ങളായാണ് പൊന്നിയിൻ സെൽവൻ എത്തുന്നത്. ആദ്യ ഭാ​ഗം ഈ വർഷം സെപ്റ്റംബർ 30ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും.

വിക്രം, കാർത്തി, ജയം രവി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ഐശ്വര്യ റായ്, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി തെന്നിന്ത്യയിലെ വലിയ താരനിര സിനിമയിൽ അണിനിരക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button