CinemaGeneralIndian CinemaLatest NewsMollywood

എന്തുകൊണ്ട് ഒറ്റ് കാണണം: കുറിപ്പുമായി കുഞ്ചാക്കോ ബോബൻ

തീവണ്ടി എന്ന ചിത്രത്തിന്റെ സംവിധായകന്‍ ഫെല്ലിനി ടി പി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒറ്റ്. കുഞ്ചാക്കോ ബോബൻ, അരവിന്ദ് സ്വാമി എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. അരവിന്ദ് സ്വാമി 25 വർഷങ്ങൾക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം എന്ന പ്രത്യേകത കൂടി ഒറ്റിനുണ്ട്. ചിത്രം സെപ്റ്റംബര്‍ രണ്ടിന് തിയേറ്ററില്‍ എത്തും. ഇപ്പോളിതാ, സിനിമയെ കുറിച്ച് കുഞ്ചാക്കോ ബോബൻ ഫേസ്ബുക്കിൽ കുറിച്ച കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. പ്രേക്ഷകർക്ക് ത്രില്ലിഗും സിനിമാറ്റിക്കും ആയ ഒരു തിയേറ്റർ അനുഭവം ചിത്രം നൽകും എന്നാണ് അദ്ദേഹം പറയുന്നത്.

Also Read: സ്റ്റീഫൻ നെടുമ്പള്ളിയായി ചിരഞ്ജീവി: ട്രോളുകളിൽ നിറഞ്ഞ് ​ഗോഡ്‍ഫാദർ ടീസർ

കുഞ്ചാക്കോ ബോബന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിന്റെ പരിപൂര്‍ണ്ണമായ സ്വീകരണത്തിനു ശേഷം നിങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്ന ചിത്രമാണ് ഒറ്റ്. വളരെ വ്യത്യസ്തമായ ഒരു കഥയും പാത്രസൃഷ്ടിയും മേക്കിംഗ് സ്‌റ്റൈലും. നിത്യഹരിത നായകനായ അരവിന്ദ് സ്വാമി 25 വര്‍ഷത്തിനു ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രത്തില്‍ അദ്ദേഹത്തിനൊപ്പം അഭിനയിക്കാനായത് ഒരു ബഹുമതിയായാണ് ഞാന്‍ കണ്ടത്.

വലിയ സന്തോഷവും തോന്നി. തീവണ്ടിക്കു ശേഷം ഫെല്ലിനിയും ഓഗസ്റ്റ് സിനിമാസും ഒന്നിക്കുന്നത് ഒരു ആക്ഷന്‍ പാക്ക്ഡ് എന്റര്‍ടെയ്‌നറിനു വേണ്ടിയാണ്. ജാക്കി ഷ്രോഫ്, ആടുകളം നരേന്‍, ഈഷ റെബ്ബ, ദീപ്തി സതി എന്നിവരുടെ സാന്നിധ്യം ചിത്രത്തെ കൂടുതല്‍ ആവേശകരമാക്കുന്നു. സിനിമ പ്രേമികള്‍ക്ക് ത്രില്ലിഗും സിനിമാറ്റിക്കും ആയ ഒരു തിയേറ്റർ അനുഭവമായിരിക്കും ഒറ്റ്. ചിത്രം സെപ്റ്റംബര്‍ 2 ന് പ്രദര്‍ശനം ആരംഭിക്കും.

shortlink

Related Articles

Post Your Comments


Back to top button