CinemaGeneralIndian CinemaLatest News

കിക്ക് ബോക്സിം​ഗ് ചാമ്പ്യനായി വിജയ് ദേവരകൊണ്ട: ലൈ​ഗർ തിയേറ്ററുകളിലേക്ക്

വിജയ് ദേവരകൊണ്ടയെ നായകനാക്കി പുരി ജ​ഗന്നാഥ് ഒരുക്കുന്ന ചിത്രമാണ് ലൈഗർ. തെന്നിന്ത്യൻ സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. പുരി ജഗന്നാഥും വിജയ് ദേവരകൊണ്ടയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. മുംബൈയിലെ തെരുവുകളിൽ ജനിച്ചു വളർന്ന് ഒടുവിൽ ലോക മികസഡ് മാർഷൽ ആർട്‌സ് കിക്ക്‌ ബോക്‌സിംഗ് ചാമ്പ്യനായി മാറുന്ന ഒരു യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. ആഗസ്റ്റ് 25നാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്.

Also Read: ‘എന്റെ മഴ’: അമൃതയെ ചേർത്തു പിടിച്ച് ചുംബിച്ച് ഗോപി സുന്ദർ

ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് സിനിമ എത്തുക. തമിഴിലും കന്നഡയിലും മലയാളത്തിലും മൊഴിമാറ്റിയും റിലീസ് ചെയ്യും. ബോളിവുഡ് താരം അനന്യ പാണ്ഡെയാണ് നായികയായെത്തുന്നത്. രമ്യാ കൃഷ്ണൻ, റോണിത് റോയ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അതിഥി താരമായി ബോക്സിം​ഗ് ഇതിഹാസം മൈക്ക് ടൈസണും ചിത്രത്തിൽ എത്തുന്നുണ്ട്. ധർമ്മ പ്രൊഡക്ഷൻസും പുരി കണക്ട്സും സംയുക്തമായിട്ടാണ് സിനിമ നിർമ്മിക്കുന്നത്.

ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ശ്രീഗോകുലം മൂവീസിനാണ്. കേരളത്തിൽ വൈഡ് റിലീസ് ആണ് ചിത്രത്തിന് ലഭിക്കുക. നൂറ്റിയൻപതിലേറെ തിയേറ്ററുകളിലാണ് ചിത്രം പ്രദർശിപ്പിക്കുക.

shortlink

Related Articles

Post Your Comments


Back to top button