CinemaGeneralIndian CinemaLatest NewsMollywood

‘പാൽതു ജാൻവർ’ സെൻസറിം​ഗ് പൂർത്തിയായി: ഓണത്തിന് തിയേറ്ററിലെത്തും

ബോസിൽ ജോസഫിനെ നായകനാക്കി നവാഗതനായ സംഗീത് പി രാജൻ ഒരുക്കുന്ന ചിത്രമാണ് ‘പാൽതു ജാൻവർ’. അമൽ നീരദിനും മിഥുൻ മാനുവൽ തോമസിനുമൊപ്പവും പ്രവർത്തിച്ചിട്ടുള്ളയാളാണ് സംഗീത്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ശ്യാം പുഷ്‍കരൻ, ഫഹദ് ഫാസിൽ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. ‘കുമ്പളങ്ങി നൈറ്റ്സ്’, ‘ജോജി’ എന്നീ ചിത്രങ്ങൾക്കു ശേഷം ഭാവന സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രമാണിത്. വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവരാണ് രചന നിർവ്വഹിച്ചിരിക്കുന്നത്.

ഇപ്പോളിതാ, സിനിമയുടെ സെൻസറിം​ഗ് പൂർത്തിയായി എന്ന വിവരമാണ് പുറത്ത് വരുന്നത്. യു സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. സെപ്‌റ്റംബർ 2ന് ഓണം റിലീസായി ചിത്രം തിയേറ്ററുകളിൽ എത്തും.

Also Read: ‘പൊറിഞ്ചുവാകേണ്ടിയിരുന്നത് ജോജു അല്ല’: വെളിപ്പെടുത്തലുമായി സൂപ്പർ താരം

ഇന്ദ്രൻസ്, ജോണി ആൻറണി, ദിലീഷ് പോത്തൻ, ഷമ്മി തിലകൻ, ശ്രുതി സുരേഷ്, ജയ കുറുപ്പ്, ആതിര ഹരികുമാർ, തങ്കം മോഹൻ, സ്റ്റെഫി സണ്ണി, വിജയകുമാർ, കിരൺ പീതാംബരൻ, സിബി തോമസ്, ജോജി ജോൺ എന്നിവർക്കൊപ്പം മോളിക്കുട്ടി എന്ന പശുവും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button