CinemaGeneralIndian CinemaLatest NewsMollywood

‘ഹേയ് പാൽതു എന്താ പാൽതു ഇപ്പൊ ചിരിക്കാത്തൂ?, കണ്ണിന്റെ ഉള്ളിൽ കരട് പോയ വേദനയിണ്ട?’

ബോസിൽ ജോസഫിനെ നായകനാക്കി നവാഗതനായ സംഗീത് പി രാജൻ ഒരുക്കുന്ന ചിത്രമാണ് ‘പാൽതു ജാൻവർ’. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ശ്യാം പുഷ്‍കരൻ, ഫഹദ് ഫാസിൽ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവരാണ് രചന നിർവ്വഹിച്ചിരിക്കുന്നത്. ഓണം റിലീസായി സെപ്റ്റംബർ 2ന് ചിത്രം തിയേറ്ററുകളിൽ എത്തും.

Also Read: മിക്സഡ് മാർഷ്യൽ ആർട്‍സ് താരമായി വിജയ് ദേവരക്കൊണ്ട: ‘ലൈഗര്‍’ ഇന്നു മുതൽ

ഇപ്പോളിതാ, ചിത്രത്തിന്റെ റിലീസ് വിവരം പങ്കുവച്ച് ബേസിൽ ജോസഫ് പങ്കുവച്ച പോസ്റ്റിനടിയിൽ നടൻ ടൊവിനോ ഇട്ട കമന്റും, കമന്റിന് ബേസിൽ നൽകിയ മറുപടിയുമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഓണാവധി പാൽതു ജാൻവറിനൊപ്പം എന്നെഴുതി ബേസിൽ പങ്കുവച്ച പോസ്റ്റിന്, ‘ഹേയ് പാൽതു എന്താ പാൽതു ഇപ്പൊ ചിരിക്കാത്തൂ? ശ്യോ പടം മാറി,’ എന്നായിരുന്നു ടൊവിനോയുടെ കമന്റ്. ഉടൻ തന്നെ ബേസിലിൻ്റെ മറുപടിയും എത്തി.

‘ഹെയ് ബേബി .. ഹബീബി ..പാൽത്തൂനെ കാണാഞ്ഞു നെഞ്ചിനകത്തു തിളച്ചു മറിയണ വേദനയിണ്ട ? കണ്ണിന്റെ ഉള്ളിൽ കരട് പോയ വേദനയിണ്ട? കരളിന്റെ ഉള്ളിൽ കുളിരു പൊങ്ങണ തണുപ്പ് തോന്നണിണ്ട ? ഖൽബിന്റെ ഉള്ളിൽ ബൾബ് മിന്നണ വെട്ടം കാണാനിണ്ട ? ഉണ്ടെങ്കി ബാ മോനെ, തീയേറ്ററിലേക്ക് ബാ, രണ്ടാന്തി ബാ ..(ഫ്ലൂട്ട് ബിജിഎം),’ ഇങ്ങനെയാണ് ബേസിൽ ടൊവിനോയ്ക്ക് മറുപടി നൽകിയത്.

 

 

 

 

 

shortlink

Related Articles

Post Your Comments


Back to top button