CinemaGeneralIndian CinemaLatest NewsMollywood

വലിയ ക്യാൻവാസിൽ ‘ഋഷഭ ‘: മോഹൻലാലിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു

മോഹൻലാലിന്റെ പുതിയ സിനിമ ഒരുങ്ങുന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായാണ് സിനിമ ഒരുങ്ങുന്നതെന്നാണ് വിവരം. മോഹൻലാൽ തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മോഹൻലാൽ സിനിമയുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവച്ചത്. വലിയ കാൻവാസിൽ ഒരുങ്ങുന്ന ചിത്രമാണിതെന്നും മോഹൻലാൽ പറഞ്ഞു. സിനിമയുടെ ചിത്രീകരണം അടുത്ത വർഷം ആരംഭിക്കും.

‘ഋഷഭ ‘ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. നന്ദകുമാറാണ് സിനിമ സംവിധാനം ചെയ്യുന്നത്. എവിഎസ് സ്റ്റുഡിയോസിന്റെ ബാനറിൽ അഭിഷേക് വ്യാസ്, പ്രവർ സിംഗ്, ശ്യാം സുന്ദർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. തലമുറകളുടെ കഥ പറയുന്ന ചിത്രത്തിൽ ഒരു പിതാവിന്റെ വേഷത്തിലാണ് മോഹൻലാൽ എത്തുക. അദ്ദേഹത്തിന്റെ മകനായി അഭിനയിക്കുന്നതിന് വേണ്ടി ഒരു തെലുങ്ക് നടനായുള്ള തിരച്ചിലിലാണ് അണിയറ പ്രവർത്തകർ.

Also Read: പണമിടപാടുകളില്‍ മുഖം നോക്കാതെയുള്ള സുകുമാരന്റെ പെരുമാറ്റം എനിക്ക് കുറച്ച് വിഷമമുണ്ടാക്കി: ബാലചന്ദ്രമേനോന്‍

നിലവിൽ ജീത്തു ജോസഫ് ഒരുക്കുന്ന ‘റാം’ എന്ന സിനിമയാണ് മോഹൻലാലിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. തെന്നിന്ത്യൻ താരം തൃഷയാണ് ചിത്രത്തിൽ നായികയായി എത്തുക. ഇന്ദ്രജിത്ത് സുകുമാരൻ, സായ് കുമാർ, ദുർഗ കൃഷ്ണ എന്നിവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും.

shortlink

Related Articles

Post Your Comments


Back to top button