CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

പാന്‍ ഇന്ത്യന്‍ ചിത്രവുമായി മോഹന്‍ലാല്‍: ‘ഋഷഭ’ എത്തുന്നത് നാല് ഭാഷകളിൽ

ദുബായ്: പ്രേക്ഷകരുടെ പ്രിയതാരം മോഹൻലാലിന്റെ പാൻ ഇന്ത്യൻ ചിത്രം ഒരുങ്ങുന്നു. ‘ഋഷഭ’ എന്ന പേരിൽ ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. നന്ദകുമാറാണ് ചിത്രത്തിന്റെ സംവിധായകന്‍. ഒരു വലിയ ക്യാന്‍വാസില്‍ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രമായിരിക്കും ‘ഋഷഭ’. എ.വി.എസ് സ്റ്റുഡിയോസിന്റെ ബാനറില്‍ അഭിഷേക് വ്യാസ്, പ്രവീര്‍ സിംഗ്, ശ്യാം സുന്ദര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

നിലവിൽ ജീത്തു ജോസഫിന്റെ ‘റാം’ എന്ന ചിത്രമാണ് മോഹന്‍ലാലിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ഇതിന് പിന്നാലെ മോണ്‍സ്റ്റര്‍, എലോണ്‍,അനൂപ് സത്യന്റെയും വിവേകിന്റെയും ചിത്രങ്ങൾ, തുടങ്ങി ഒട്ടേറെ പ്രൊജക്ടുകള്‍ മോഹന്‍ലാലിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാനും ഇതിൽ ഉള്‍പ്പെടുന്നുണ്ട്. ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ.

shortlink

Related Articles

Post Your Comments


Back to top button