CinemaGeneralIndian CinemaKollywoodLatest News

‘അത് അൽപ്പം ബുദ്ധിമുട്ടായിരുന്നു, എന്നാലും എല്ലാം ആസ്വദിച്ചിരുന്നു’: വിക്രം

വിക്രം കേന്ദ്ര കഥാപാത്രമായെത്തുന്ന കോബ്ര റിലീസിന് ഒരുങ്ങുകയാണ്. വ്യത്യസ്ത ​ഗെറ്റപ്പിലാണ് വിക്രം ചിത്രത്തിലെത്തുന്നത്. ശ്രീനിധി ഷെട്ടിയാണ് സിനിമയിൽ നായിക. ഇപ്പോളിതാ, ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് വിക്രം. അന്യൻ കണ്ടുകഴിയുമ്പോൾ ഉണ്ടാകുന്ന ഫീൽ തന്നെയാകും കോബ്രയും സമ്മാനിക്കുകയെന്നാണ് വിക്രം പറയുന്നത്. എന്നാൽ, അന്യനും കോബ്രയും തീർത്തും വ്യത്യസ്തമായ സിനിമയാണെന്നും, സൈക്കോളജിക്കൽ ത്രില്ലറിനൊപ്പം ഇമോഷണൽ ഡ്രാമ കൂടിയാണ് കോബ്രയെന്നും വിക്രം കൂട്ടിച്ചേർത്തു.

വിക്രമിന്റെ വാക്കുകൾ:

ഒരു കൊമേഷ്യൽ സിനിമയിൽ എങ്ങനെ റിയലിസ്റ്റിക് സ്വഭാവും കൊണ്ടുവരാം, അതിൽ ഒരു മാസ് കാണിക്കാം അതൊക്കെയാണ് അന്യൻ. എങ്ങനെ നോക്കുമ്പോൾ കോബ്രയും ഇത്തരത്തിലൊരു സിനിമയാണ്. നിരവധി ഗെറ്റപ്പുകളിലാണ് കോബ്രയിൽ അഭിനയിക്കുന്നത്. അതെല്ലാം വളരെ ആസ്വദിച്ചാണ് ചെയ്തത്. എന്നാൽ വേഷങ്ങൾ കൈകാര്യം ചെയ്യുന്നതിൽ അൽപ്പം ബുദ്ധിമുട്ട് ഉണ്ടായിരുന്നു.  അതിന്റെ മാനറിസവും ശബ്ദവും ഒക്കെ ആസ്വദിച്ചിരുന്നു. നടത്തത്തിലും ശ്വാസം വലിക്കുന്ന രീതിയിൽ പോലും പെർഫെക്ഷനുവേണ്ടി ഓരോ കാര്യങ്ങൾ ചെയ്തു.

Also Read: ജയം രവിയുടെ ത്രില്ലർ ചിത്രം ഒരുങ്ങുന്നു: നായിക കീർത്തി സുരേഷ്

ചിലപ്പോൾ സിനിമയ്ക്കായി നമ്മൾ എടുക്കുന്ന റിസ്‌ക് വിജയിക്കും ചിലപ്പോൾ പാരജയപ്പെടും. സിനിമയ്ക്കുണ്ടാകുന്ന നെഗറ്റീവ് റിവ്യൂ കാര്യമാക്കാറില്ല. നെഗറ്റീവ് വരുമ്പോൾ വേദന തോന്നാറുണ്ട്. ഒരു സിനിമ ചെയ്യുമ്പോൾ നമുക്ക് നല്ലതായി തോന്നും. പ്രേക്ഷകർക്ക് അത് അങ്ങനെ ആകണമെന്നില്ല.

 

shortlink

Related Articles

Post Your Comments


Back to top button