CinemaGeneralIndian CinemaLatest NewsMollywood

ചാക്കോച്ചൻ – അരവിന്ദ് സ്വാമി കൂട്ടുകെട്ട്: ‘ഒറ്റി’ലെ പുതിയ ​ഗാനം എത്തി

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ആദ്യമായി ഒന്നിക്കുന്ന ദ്വിഭാഷാ ചിത്രമാണ് ‘ഒറ്റ്’. തമിഴിലും മലയാളത്തിലും ഒരുപോലെ ഒരുക്കുന്ന ഈ ചിത്രം വലിയ മുതൽ മുടക്കോടെയാണ് ചിത്രീകരിച്ചത്. തീവണ്ടി സംവിധായകൻ ഫെല്ലിനി ടി പിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. തീവണ്ടിക്കു ശേഷം ആഗസ്റ്റ് സിനിമ നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്.

ഇപ്പോളിതാ, സിനിമയിലെ പുതിയ ​ഗാനം പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ‘ഇരവേ..’ എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. വിനായക് ശശികുമാർ എഴുതിയ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് അരുൾ രാജ് ആണ്. കെ എസ് ഹരിശങ്കറാണ് ആലാപനം.

Also Read: ‘ജീവിതം പ്രവചനാതീതമാണ്, ദേവിക എന്റെ ഭാര്യയാകുമെന്ന് സ്വപ്‌നത്തില്‍പോലും വിചാരിച്ചില്ല’: വിജയ് മാധവ്

പൂർണ്ണമായും ത്രില്ലർ മൂഡിൽ അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തിൽ നിരവധി ബഹുഭാഷാ അഭിനേതാക്കളും അഭിനയിക്കുന്നുണ്ട്. അരവിന്ദ് സ്വാമി 25 വർഷത്തിനു ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. ജാക്കി ഷ്രോഫ്, ആടുകളം നരേൻ, ഈഷ റെബ്ബ, ദീപ്തി സതി എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സിനിമ സെപ്റ്റംബർ 2ന് തിയേറ്ററുകളിലെത്തും.

shortlink

Related Articles

Post Your Comments


Back to top button