CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ‘ഗോള്‍ഡ്’: ഒ.ടി.ടി റൈറ്റ്‌സിന് ലഭിച്ചത് റെക്കോര്‍ഡ് തുക

കൊച്ചി: പ്രേമം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ ഒരുക്കുന്ന പുതിയ ചിത്രമാണ് ഗോള്‍ഡ്. പൃഥ്വിരാജ്, നയന്‍താര എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം, ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ചിത്രത്തെക്കുറിച്ചുള്ള ഓരോ വാർത്തയും വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടാറുണ്ട്.

അത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ചിത്രത്തിന്റെ ഒ.ടി.ടി അവകാശം റെക്കോര്‍ഡ് തുകയ്ക്കാണ് വിറ്റു പോയതെന്ന വിവരാണ് ഇപ്പോൾ പുറത്തുവരുന്നത്. ആമസോണ്‍ പ്രൈമാണ് ചിത്രത്തിന്റെ ഒ.ടി.ടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം 30 കോടിയ്ക്ക് മുകളില്‍ പ്രീ റിലീസ് ബിസിനസ് നേടിയതായും റിപ്പോര്‍ട്ടുകൾ പറയുന്നു.

യുവസേനാ നേതാവിന്റെ പരാതിയിൽ നടൻ കെആര്‍കെ അറസ്റ്റില്‍

ചിത്രത്തിന്റെ തമിഴ്, കന്നഡ, ഓവര്‍സീസ് വിതരണാവകാശം റെക്കോര്‍ഡ് തുകയ്ക്കാണ് വിറ്റുപോയിരിക്കുന്നത്. ട്രൂത്ത് ഗ്ലോബല്‍ ഫിലിംസാണ് സിനിമയുടെ ഓവര്‍സീസ് വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. സൂര്യ ടിവിയ്ക്കാണ് സിനിമയുടെ സാറ്റ്‌ലൈറ്റ് അവകാശം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രയിംസ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.

‘തന്നെ വഞ്ചിച്ചു’: അമല പോളിന്റെ പരാതിയിൽ മുൻ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു

പൃഥ്വിരാജ്, നയന്‍താര എന്നിവർക്കൊപ്പം മല്ലിക സുകുമാരൻ, വിനയ് ഫോര്‍ട്ട്, അജ്മല്‍ അമീര്‍, അബു സലീം, സൈജു കുറുപ്പ്, ശബരീഷ്, കൃഷ്ണ ശങ്കര്‍, ദീപ്തി സതി, ശാന്തികൃഷ്ണ, ജഗദീഷ്, സാബുമോന്‍, ഇടവേള ബാബു, പ്രേംകുമാര്‍, സുരേഷ് കൃഷ്ണ, ജാഫര്‍ ഇടുക്കി, ചെമ്പന്‍ വിനോദ്, റോഷന്‍ മാത്യു, ബാബുരാജ് എന്നിവരും ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സംവിധാനത്തിന് പുറമെ സിനിമയുടെ എഡിറ്റിങ്ങും സ്റ്റണ്ടും വിഷ്വല്‍ ഇഫക്റ്റ്‌സും ആനിമേഷനും കളര്‍ ഗ്രേഡിങ്ങും അല്‍ഫോന്‍സ് തന്നെയാണ് നിര്‍വ്വഹിക്കുന്നത്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ഗോള്‍ഡ് പ്രേമത്തെക്കാള്‍ വലിയൊരു ഹിറ്റ് ആയിരിക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ.

shortlink

Related Articles

Post Your Comments


Back to top button