CinemaGeneralIndian CinemaKollywoodLatest News

ഏഴ് ഗെറ്റപ്പുകളിൽ വിക്രം: കോബ്ര തിയേറ്ററുകളിൽ

പ്രേക്ഷകർ ആകാംക്ഷോടെ കാത്തിരിക്കുന്ന വിക്രം ചിത്രം കോബ്ര തിയേറ്ററുകളിൽ. കോവിഡിനെ തുടർന്ന് റിലീസിങ് നീട്ടിവെച്ച ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായിട്ടാണ് പ്രദർശനത്തിനെത്തുന്നത്. ചിയാന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായിരിക്കും കോബ്ര.

ഇമൈക്ക നൊടികൾ, ഡിമാൻഡി കോളനി എന്നീ സൂപ്പർ ഹിറ്റ് സിനിമകൾക്ക് ശേഷം അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കെജിഎഫിലൂടെ സുപരിചിതയായ ശ്രീനിധി ഷെട്ടി നായികയാവുന്ന ചിത്രത്തിൽ കെ എസ് രവികുമാർ, ആനന്ദ്‍രാജ്, റോബോ ശങ്കർ, മിയ ജോർജ്, മൃണാളിനീ രവി, മീനാക്ഷി ഗോവിന്ദ്‍ രാജൻ തുടങ്ങിയവരും അഭിനയിക്കുന്നു. ആക്ഷൻ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണെങ്കിലും പാട്ടുകൾക്ക് സിനിമയിൽ ഏറെ പ്രാധാന്യമുണ്ട്. എ ആർ റഹ്‍മാൻ ആണ് ചിത്രത്തിലെ ​ഗാനങ്ങൾക്ക് സംഗീതം പകരുന്നത്.

Also Read: ഇനി ബിഗ് ബോസിൽ കാണാം: ലക്ഷ്യം വ്യക്തമാക്കി സന്തോഷ് വര്‍ക്കി

സെവൻ സ്ക്രീൻ സ്റ്റുഡിയോയുടെ ബാനറിൽ എസ് എസ് ലളിത് കുമാർ നിർമ്മിച്ച ചിത്രം ശ്രീ ഗോകുലം മൂവീസ് ത്രൂ ഡ്രീം ബിഗ് ഫിലിംസും, ഇ ഫോർ എന്റർടൈൻമെന്റും ചേർന്നാണ് തിയേറ്ററുകളിൽ എത്തിക്കുന്നത്. ഇഫാർ മീഡിയാക്ക് വേണ്ടി റാഫി മതിരയാണ് കേരളത്തിൽ അവതരിപ്പിക്കുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button