CinemaLatest NewsNEWS

ഏഴ് വ്യത്യസ്ത ഗെറ്റപ്പുകളില്‍ വിക്രം: കോബ്ര’യുടെ മേക്കിങ് വീഡിയോ പുറത്ത്

വിക്രം നായകനായി ഏറ്റവും ഒടുവില്‍ പ്രദർശനത്തിനെത്തിയ ചിത്രമാണ് കോബ്ര. തിയേറ്ററിൽ പ്രദർശനം തുടരുന്ന ‘കോബ്ര’യുടെ മേക്കിങ് വീഡിയോ പുറത്തുവിട്ടു. ആര്‍ അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്നതാണ്. ഏഴ് വ്യത്യസ്ത ഗെറ്റപ്പുകളില്‍ പ്രത്യക്ഷപ്പെടുന്ന വിക്രമിന്റെ മേക്കപ്പ് ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കെജിഎഫി’ലൂടെ ശ്രദ്ധേയായ നടി ശ്രീനിധി ഷെട്ടിയാണ് ചിത്രത്തിലെ നായിക. ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍റെ സിനിമാ അരങ്ങേറ്റമായ ചിത്രത്തില്‍ മലയാളത്തില്‍ നിന്ന് റോഷന്‍ മാത്യു, മിയ ജോര്‍ജ്ജ്, സർജാനോ ഖാലിദ്, മാമുക്കോയ തുടങ്ങിയ വൻ താരനിര ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ഇമൈക നൊടികൾ, ഡിമോണ്ടെ കോളനി എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് ജ്ഞാനമുത്തു.

Read Also:- അരുൺ ഗോപി – ദിലീപ് ചിത്രം ആരംഭിച്ചു: നായികയായി തെന്നിന്ത്യൻ താര സുന്ദരി തമന്ന

എ ആർ റഹ്മാനാണ് ചിത്രത്തിനായി സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. സെവൻ സ്‌ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ എസ് എസ് ലളിത് കുമാറാണ് ചിത്രം നിർമ്മിക്കുന്നത്. മഹാന് ശേഷമെത്തുന്ന വിക്രം ചിത്രമാണ് കോബ്ര. എന്നാല്‍, മഹാന്‍ ആമസോണ്‍ പ്രൈം വീഡിയോയുടെ ഡയറക്ട് റിലീസായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button