CinemaGeneralIndian CinemaLatest NewsMollywood

‘ആറാം പാതിര’യുമായി മിഥുൻ മാനുവൽ, ഒപ്പം ചാക്കോച്ചനും ലിസ്റ്റിനും

കുഞ്ചാക്കോ ബോബനെ കേന്ദ്ര കഥാപാത്രമാക്കി മിഥുൻ  മാനുവൽ തോമസ്
സംവിധാനം ചെയ്ത ‘അഞ്ചാം പാതിര ‘ എന്ന ചിത്രം വലിയ വിജയമായിരുന്നു. മലയാളത്തിലെ ഏറ്റവും മികച്ച ത്രില്ലർ സിനിമ എന്ന വിശേഷണത്തിനർഹമായ സിനിമയായിരുന്നു ‘അഞ്ചാം പാതിര’. കുഞ്ചോക്കോ ബോബന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ആയിരുന്നു ഈ ചിത്രം. മിഥുൻ മാനുവൽ തോമസ് ആദ്യമായി സംവിധാനം ചെയ്ത ത്രില്ലർ ചിത്രം കൂടിയായിരുന്നു ഇത്.

ചിത്രത്തിന്റെ രണ്ടാം ഭാ​ഗമായ ‘ആറാം പാതിര’യുടെ പ്രഖ്യാപനം നേരത്തെ തന്നെ അണിയറ പ്രവർത്തകർ നടത്തിയിരുന്നു. ഇപ്പോഴിതാ, പുതിയ സിനിമ അടുത്ത വർഷം തന്നെ ഉണ്ടാകുമെന്ന സൂചനകൾ നൽകുകയാണ് കുഞ്ചാക്കോ ബോബൻ. ലിസ്റ്റിൻ സ്റ്റീഫനും മിഥുൻ മാനുവൽ തോമസുമൊപ്പമുള്ള ചിത്രമാണ് ചാക്കോച്ചൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ‘മാജിക്കൽ പാതിര, ദൈവകൃപയാൽ 2023 വലുതും മികച്ചതുമാകും, പാർടണേഴ്സ് ഇൻ ക്രൈം’, എന്നാണ് താരം ചിത്രത്തോടൊപ്പം കുറിച്ചത്.

Also Read: ‘ നിങ്ങൾ നിരാശരായതിൽ ഖേദിക്കുന്നു, ക്ഷമ ചോദിക്കുന്നു, മറ്റൊരു അവസരം നൽകാൻ ശ്രമിക്കുക’: അജയ് ജ്ഞാനമുത്തു

കുഞ്ചാക്കോ ബോബൻ തന്നെയാണ് രണ്ടാം ഭാ​ഗത്തിലും ലീഡ് റോളിൽ എത്തുന്നത്. ‘അഞ്ചാം പാതിര’യിലെ കുഞ്ചാക്കോ ബോബന്റെ കഥാപാത്രമായ അൻവർ ഹുസ്സൈന്റെ തുടർച്ചയായിരിക്കും രണ്ടാം ഭാ​ഗത്തിൽ ഉണ്ടാകുകയെന്നാണ് സൂചന. ‘അഞ്ചാം പാതിര ‘യ്ക്ക് പിന്നിൽ പ്രവർത്തിച്ച സാങ്കേതിക പ്രവർത്തകരെല്ലാം ‘ആറാം പാതിര’യിലും ഉണ്ടാകാൻ സാധ്യതയുണ്ട്. ഷൈജു ഖാലിദ്, സുഷിൻ ശ്യാം, സൈജു ശ്രീധരൻ എന്നിവരാണ് ‘അഞ്ചാം പാതിര’യ്ക്ക് പിന്നിൽ പ്രവർത്തിച്ചത്.

shortlink

Related Articles

Post Your Comments


Back to top button